ജന്മദിനം ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ വീണ ഐ ഫോണ്‍ 11 പ്രോ മഞ്ഞ് നിറഞ്ഞ തടാകത്തില്‍ കിടന്നത് 30 ദിവസം; ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്നതായി വനിത


ഒട്ടാവ: (https://ift.tt/2PbioJO) ജന്മദിനം ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ വീണ ഐ ഫോണ്‍ 11 പ്രോ മഞ്ഞ് നിറഞ്ഞ തടാകത്തില്‍ കിടന്നത് 30 ദിവസം. എന്നിട്ടും ഒരു കുഴപ്പവുമില്ലാതെ ഫോണ്‍ പ്രവര്‍ത്തിക്കുന്നതായി ഏയ്ഞ്ചി കാരിയറേ എന്ന കാനഡ സ്വദേശിയായ വനിതയുടെ അവകാശവാദം. 

ഏയ്ഞ്ചിയുടെ അന്‍പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കളോടൊപ്പം മഞ്ഞ് നിറഞ്ഞ തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഐഫോണ്‍ തടാകത്തില്‍ വീണ് പോയത്. ചൂണ്ടയില്‍ കാന്തം കൊളുത്തിയാണ് തടാകത്തില്‍ വീണ ഫോണ്‍ കണ്ടെത്തിയതെന്ന് ഇവര്‍ പറയുന്നു. തിരികെ കിട്ടിയ ഫോണ്‍ പ്രവര്‍ത്തിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. ഫോണിലെ ചിത്രങ്ങള്‍ പരിശോധിച്ച ശേഷം ഒരു തവണ ഐ ഫോണ്‍ 11 പ്രോ റീസ്റ്റാര്‍ട് ചെയ്തു. ഇതിന് ശേഷവുംം ഫോണിലെ എല്ലാ സംവിധാനവും കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്. വെള്ളത്തില്‍ നിന്ന് ഫോണ്‍ തിരികെയെടുക്കാനുള്ള മൂന്നാമത്തെ ശ്രമമാണ് ഫലം കണ്ടതെന്നാണ് ഏയ്ഞ്ചി പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. 

News, World, Technology, Mobile Phone, Smart Phone, Business, Finance, Birthday, Birthday Celebration, iPhone 11 Pro found in working condition after being underwater for 30 days


പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി 30 മിനിറ്റ് കിടന്നാല്‍ പോലും ഫോണിന് തകരാര്‍ ഉണ്ടാവില്ലെന്ന് ആപിള്‍ വാദിക്കുമ്പോഴാണ് 30 ദിവസത്തെ അനുഭവവുമായി ഏയ്ഞ്ചി എത്തുന്നത്. എന്തായാലും ആപിള്‍ കമ്പനി അധികൃതര്‍ ഏയ്ഞ്ചിയുടെ അവകാശവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.

Keywords: News, World, Technology, Mobile Phone, Smart Phone, Business, Finance, Birthday, Birthday Celebration, iPhone 11 Pro found in working condition after being underwater for 30 days

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?