പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ക്രൂരമായി മര്‍ദിച്ച് മണിക്കൂറുകളോളം മുതുകില്‍ കല്ല് കെട്ടിവച്ചു; ഒരാഴ്ചയോളം ചികിത്സയിലായിരുന്ന 10 വയസുകാരന്‍ ആശുപത്രിയില്‍ മരിച്ചു
കര്‍ണാടക: (https://ift.tt/3slBuvg) പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ക്രൂരമായി മര്‍ദിച്ച് മണിക്കൂറുകളോളം മുതുകില്‍ കല്ല് കെട്ടിവച്ച 10 വയസുകാരന്‍ ആശുപത്രിയില്‍ മരിച്ചു. ചില്ലറക്കാശിന്റെ പലഹാരം എടുത്തെന്ന് ആരോപിച്ചാണ് ഹരീഷയ്യയ്ക്കു മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി.
വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയില്‍ 16നാണു സംഭവം. ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു ക്രൂരത പുറത്തറിഞ്ഞത്. നേരത്തേ പരാതി നല്‍കിയിട്ടും മരണ ശേഷമാണു പൊലീസ് കേസെടുത്തത് എന്ന് ആരോപണമുണ്ട്. കടയുടമ ശിവരുദ്രപ്പയും കുടുംബാംഗങ്ങളും ചേര്‍ന്ന് കുട്ടിയുടെ അമ്മയെയും തല്ലിച്ചതച്ചിരുന്നു.
പച്ചക്കറി വാങ്ങാനെത്തിയ ഹരീഷയ്യ പലഹാരം മോഷ്ടിച്ചെന്നു പറഞ്ഞ് തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. പിന്നീട്, സമീപത്തു വീടു നിര്‍മാണത്തിനെടുത്ത കുഴിയില്‍ ഇറക്കി ഇരുത്തി മുതുകില്‍ ഭാരമുള്ള പാറക്കല്ല് കെട്ടിവച്ചു.
മകനെ തിരഞ്ഞ് അച്ഛന്‍ നാഗയ്യ എത്തിയപ്പോള്‍ 'അവന്‍ പാഠം പഠിക്കട്ടെ' എന്നു പറഞ്ഞു തിരിച്ചയച്ചത്രേ. പിന്നാലെയെത്തിയ അമ്മ ജയശ്രീ ബഹളം വച്ചപ്പോള്‍ അവരെ മര്‍ദിച്ച് അവശയാക്കി. പിന്നീടാണു കുട്ടിയെ വിട്ടുകൊടുത്തത്.
തീരെ അവശനായ കുട്ടിയെ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പിറ്റേന്നു തന്നെ പൊലീസിനെ സമീപിച്ചെങ്കിലും മകന്‍ മരിച്ച ശേഷമാണു കേസെടുത്തതെന്നു നാഗയ്യ കണ്ണീരോടെ പറയുന്നു.
സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ശിവരുദ്രപ്പയും വീട്ടുകാരും ഒളിവിലാണ്.
Powered by Info News For You

Comments
Post a Comment