കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ആയിരങ്ങളെ അണിനിരത്തി തെരെഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുമ്പോൾ ഇതൊന്ന് കാണുക; 10 പേർക്ക് പകരം 13 ആളുകൾ ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിന് നോർവെയിൽ പ്രധാനമന്ത്രിക്ക് എതിരെ പൊലീസ് കേസും അന്വേഷണവും
ഓസ്‌ലോ: (www.kvartha.com 25.03.2021) ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണവും റിപോർട് ചെയ്‌ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആദ്യമാദ്യം കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ഇന്ത്യയിലെമ്പാടും നടപ്പിലാക്കിയിരുന്നെങ്കിലും ഇപ്പോൾ അതൊക്കെ കൈവിട്ടിരിക്കുന്നു. രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിൽ നിൽക്കെ സാമൂഹ്യ അകലവും മാസ്‌കും ആർക്കും വേണ്ടാതായിരിക്കുന്നു. ആയിരങ്ങളെ അണിനിരത്തി തെരെഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. അതിനിടയിൽ കേൾക്കേണ്ട ഒരു വാർത്ത നോർവെയിൽ നിന്ന് വന്നിരിക്കുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയതിന് നോർവെ പ്രധാനമന്ത്രി ഏർണ സോൽബെർഗിന് എതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സർകാർ നിയമപ്രകാരം പൊതുചടങ്ങുകൾക്ക് 10 പേർക്കാണ് അനുമതിയുള്ളത്. എന്നാൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ 13 പേർ പങ്കെടുത്തതായാണ് പരാതി.
സംഭവത്തിൽ പ്രധാനമന്ത്രിയെ ചോദ്യം ചെയ്‌ത് തുടങ്ങിയതായി നോർവീജിയൻ പൊലീസ് ഇൻസ്പെക്ടർ പെർ മോർടൻ സെൻഡിംഗ് അറിയിച്ചു. അന്വേഷണം ഈ ആഴ്ച അവസാനിപ്പിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റം തെളിഞ്ഞാൽ 10,000 നോർവീജിയൻ ക്രൗൺ (1165 ഡോളർ) പിഴയടക്കേണ്ടി വരും.
60ാം പിറന്നാളാണ് സോൽബെർഗ് ആഘോഷിച്ചത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു പ്രവേശനം. സംഭവം പുറത്ത് വന്നതിനെ തുടർന്ന് പ്രധാനമന്ത്രി വിശദീകരണം നൽകുകയും രണ്ട് തവണ രാജ്യത്തോട് ക്ഷമ ചോദിക്കുകയും ചെയ്‌തു. 'കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറന്റിലാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്. മൂന്ന് ടേബിളുകളാണ് ബുക് ചെയ്‌തത്. സുരക്ഷിതമായ അകലത്തോടെയാണ് ഇരുന്നതെന്നും സോൽബെർഗ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആരോഗ്യമന്ത്രി ബെന്റ് ഹോയിയും സംഭവത്തെ വിമർശിച്ചു. ഇത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് അവർ പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിന് കർശനമായ നിയമങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ ഭരണാധികാരിയാണ് സോൽബെർഗ്. അതിന്റെ ഫലമായി യൂറോപ്പിലെ ഏറ്റവും കുറഞ്ഞ രോഗബാധിതരും മരണങ്ങളും റിപോർട് ചെയ്തത് നോർവെയിലാണ്.
< !- START disable copy paste -->
Powered by Info News For You

Keywords: Oslo, World, Police, Case, Investigates, Prime Minister, Top-Headlines, Police case and investigation against the Prime Minister of Norway for attending the birthday party of 13 people instead of 10 people.
Powered by Info News For You

Comments
Post a Comment