ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍കാര്‍ മെഡികല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; മാര്‍ച് 03മുതല്‍ അനിശ്ചിതകാല ഡ്യൂടി ബഹിഷ്‌ക്കരണം
തിരുവനന്തപുരം: (https://ift.tt/3e053OD) ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍കാര്‍ മെഡികല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. മാര്‍ച് 03മുതല്‍ അനിശ്ചിതകാല ഡ്യൂടി ബഹിഷ്‌കരണ സമരം നടത്തും. വിഐപി ഡ്യൂടി, പേ വാര്‍ഡ് ഡ്യൂടി, നോണ്‍ കോവിഡ് യോഗങ്ങള്‍ എന്നിവയാകും ബഹിഷ്‌കരിക്കുക.
മാര്‍ച് 03മുതല്‍ എല്ലാ ദിവസവും കരിദിനം ആചരിക്കും. ഈ മാസം പത്തിന് സെക്രടറിയേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനും 17 ന് ഒപിയും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്‌കരിക്കാനും തീരുമാനമായി.
2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും മെഡികല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കാനുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ 2020 മുതലുള്ള കുടിശ്ശിക നല്‍കാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതില്‍ ഏതെങ്കിലും രീതിയിലുള്ള വിശദീകരണം സര്‍കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Powered by Info News For You

Comments
Post a Comment