നഗരസഭ ചെയര്‍പേഴ്സണ്‍ തെരെഞ്ഞെടുപ്പിലെ വോട് വിവാദത്തില്‍ മൂന്ന് മുസ് ലിം ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് പാര്‍ടിയുടെ പരസ്യ താക്കീത്
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.02.2021) നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിലെ വോട് വിവാദത്തില്‍ മൂന്ന് മുസ് ലിം ലീഗ് കൗണ്‍സിലര്‍മാരെ പരസ്യ താക്കീത് ചെയ്തതായി സംസ്ഥാന കമിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. ഹസീന റസാഖ്, അസ്മ മാങ്കൂല്‍, സി എച് സുബൈദ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. പാര്‍ടി ഇവരോട് വിശദീകരണം തേടുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താക്കീത് ചെയ്തത്.
തദ്ദേശ തെരെഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തിയിരുന്നു. എല്‍ഡിഎഫ് 24, യുഡിഎഫ് 13 എന്നതായിരുന്നു കക്ഷി നില. എന്നാല്‍ ഡിസംബര്‍ 29 ന് നടന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ വി സുജാതയ്ക്ക് അനുകൂലമായി രണ്ട് മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ വോട് ചെയ്യുകയായിരുന്നു. ഒരാളുടെ വോട് അസാധുവായി. 26 വോട്ട് സുജാതയും 10 വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ടി കെ സുമയ്യയും നേടി. എന്നാല്‍ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കൃത്യമായി വോട് ചെയ്തു.
കൗണ്‍സിലര്‍മാക്ക് അബദ്ധം പറ്റിയതാണ് എന്നായിരുന്നു പാര്‍ടി ഇതേക്കുറിച്ചു വിശദീകരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുനിസിപല്‍ കമിറ്റി മൂന്ന് പേരോടും രാജികത്ത് എഴുതി വാങ്ങിയിരുന്നു. പരസ്യ താക്കീതോടെ രാജി ഉണ്ടാവില്ലെന്ന് ഉറപ്പായി.
Powered by Info News For You

Comments
Post a Comment