പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണു മരിച്ചു
കോഴിക്കോട്: (www.kvartha.com 21.02.2021) കോഴിക്കോട് പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38) ആണ് മരിച്ചത്. വീടിനു സമീപത്തെ കിണറ്റിലാണ് സീനത്ത് വീണത്. തുടര്‍ന്ന് നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴക്കൂടുതല്‍ രക്ഷാ പ്രവര്‍ത്തനത്തിന് സമയമെടുത്തു.
തുടര്‍ന്ന് സീനത്തിനെ രക്ഷിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്.
Keywords: Kozhikode, News, Kerala, Death, House, Woman, Woman fell into a well and died in Puthuppady
Powered by Info News For You

Comments
Post a Comment