ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ



ന്യൂഡെല്‍ഹി: (https://ift.tt/3pzsFMe) ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ദിഷയുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി ആഭ്യന്തര മന്ത്രി എത്തിയത്. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ഡെല്‍ഹി പൊലീസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും അമിത് ഷാ പ്രതികരിച്ചു. 

അതേ സമയം, ഡെല്‍ഹി പൊലീസിനെതിരെ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി നല്കിയ ഹര്‍ജി ഡെല്‍ഹി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും  തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. എഫ്‌ഐആറിലെ വിവരങ്ങള്‍ ഡെല്‍ഹി പൊലീസ് ചോര്‍ത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു.

News, National, India, New Delhi, Social Media, Arrest, Court, Protest, Protesters, Minister, Police, Trending, Amit Shah on Disha Ravi: Age, gender not relevant in assessing culpability


ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്ത് തന്നെ കര്‍ണാടകയില്‍ നിന്ന് ഡെല്‍ഹിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ദിഷ വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് ഡെല്‍ഹി പൊലീസ് വാദം.

Keywords: News, National, India, New Delhi, Social Media, Arrest, Court, Protest, Protesters, Minister, Police, Trending, Amit Shah on Disha Ravi: Age, gender not relevant in assessing culpability

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?