പട്ടാപ്പകല്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലെത്തി മാലയുമായി ഓടിയ പ്രതികളെ പിടികൂടി; സംഭവം ഇങ്ങനെ



ചാവക്കാട്: (https://ift.tt/37leaFE) പട്ടാപ്പകല്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലെത്തി മാലയുമായി ഓടിയ പ്രതികളെ പിടികൂടി. ആലുവ നഗരത്തിലെ ജ്വലറിയിലാണ് മോഷണം നടന്നത്. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി, തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഷിജോ എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ, കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ആലുവ ബസ്റ്റാന്റ് പരിസരത്തെ ലിമ ജ്വലറിയില്‍ മോഷണം നടന്നത്. കാറില്‍ വന്നിറങ്ങിയ ഒരാള്‍ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും താലിയും നല്‍കാന്‍ ആവശ്യപ്പെട്ടു. ജ്വലറി ഉടമ മാല കാണിച്ചതോടെ ഇത് പരിശോധിക്കാനെന്ന വ്യാജേന യുവാവ് മാല കൈയ്യിലേക്ക് വാങ്ങി. 

News, Kerala, State, Local News, Robbery, Theft, Police, Accused, Arrest, Defendants were caught after running from a shop without paying of Purchase


ഈ സമയം പുറത്ത് നിര്‍ത്തിയിട്ട കാറില്‍ മറ്റൊരാള്‍ കാത്തിരിപ്പുണ്ടായിരുന്നു. തുടര്‍ന്ന് സ്വര്‍ണ്ണമാലയുമായി യുവാവ് പെട്ടെന്ന് പുറത്തേക്കിറങ്ങി കടന്നുകളയുകയായിരുന്നു. ജ്വലറിയിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന പൊലീസ് ചാവക്കാട് വെച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ നിരവധി മറ്റു മോഷണങ്ങളും നടത്തിയിട്ടുള്ളതായി സമ്മതിച്ചു.

Keywords: News, Kerala, State, Local News, Robbery, Theft, Police, Accused, Arrest, Defendants were caught after running from a shop without paying of Purchase

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?