യൂത്ത് ലീഗ് നേതാവിനെതിരെ കള്ളകേസെടുത്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹം


മേല്‍പറമ്പ്: (www.evisionnews.co) നാടിനെ നടുക്കിയ കൊലപാതകം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന കാരണം പറഞ്ഞ് യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി ബികെ മുഹമ്മദ് ഷാക്കെതിരെ ഡി.വൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പരാതിയില്‍ രാഷ്ട്രീയ പ്രേരിതമായി കള്ളകേസെടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ആസിഫ് മാളിക, ജനറല്‍ സെക്രട്ടറി എം.ബി ഷാനവാസ് പറഞ്ഞു.

പട്ടാപ്പകല്‍ കാസര്‍കോട് നഗരത്തില്‍ യുവാവ് അടിയേറ്റ് മരണപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അമാന്തം കാണിക്കുന്ന പോലീസ് പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി നല്‍കിയ കള്ളപരാതിയില്‍ കേസെടുക്കാന്‍ കാട്ടിയ തിടുക്കം അത്ഭുതപ്പെടുത്തുന്നതാണ്.

വാക്കിലും പ്രവര്‍ത്തിയിലും വര്‍ഗ്ഗീയത പ്രകടിപ്പിക്കുന്ന സംഘ് പരിവാറുകാര്‍ക്കും വര്‍ഗ്ഗീയത പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സി.പി.എമ്മുകാര്‍ക്കും നേരെ കണ്ണടക്കുന്ന പോലീസും സര്‍ക്കാരും ആടിനെ പട്ടിയാക്കുകയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?