തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ കാറില്‍ നിന്ന് പിടിച്ചിറക്കി നടുറോഡിലിട്ട് വെട്ടിക്കൊന്നു



ഹൈദരാബാദ്: (https://ift.tt/3pzsFMe) തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാന ഹൈകോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമന്‍ റാവു, ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സര്‍കാരിനെതിരെ ഇവര്‍ കേസുകള്‍ നടത്തിയിരുന്നു. കാറില്‍ നിന്നും പിടിച്ചറക്കി നിറയെ വാഹനങ്ങള്‍ കടന്നു പോകുന്ന ഹൈവേയില്‍ ഇട്ടായിരുന്നു കൊലപാതകം. ഉടന്‍ തന്നെ അക്രമികള്‍ മറ്റൊരു കാറില്‍ കയറി രക്ഷപെടുകയും ചെയ്തു. 

അതേസമയം കൊലപാതകത്തിന് പിന്നില്‍ ഭരണ കക്ഷിയായ ടിആര്‍എസ് ആണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിച്ചു. ടിആര്‍എസ് ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിനു എതിരെ ദമ്പതികള്‍ തെലങ്കാന ഹൈകോടതിയില്‍ കേസ് നല്‍കിയിരുന്നു.

News, National, India, Telangana, Lawyers, Police, Judge, Government, Killed, Crime, Family, Allegation, Murder of advocate couple in Telangana triggers protests


പെഡപ്പള്ളി ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് തെലങ്കാനയില്‍ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ ഇരട്ട കൊലപാതകം. സംസ്ഥാന സര്‍കാരിനെതിരെയുള്ള കേസുകളും പൊതു താല്‍പര്യ ഹര്‍ജികളും നല്‍കി ശ്രദ്ധേയരായ ഗുട്ടു വാമന്‍ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദില്‍ നിന്നും ജന്‍മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചുമറ്റൊരു കാറിലെത്തിയ സംഘം കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തു എത്തി അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ അക്രമികളെ കണ്ടെത്താനായിട്ടില്ല. 

കസ്റ്റഡി മരണങ്ങള്‍ ചോദ്യം ചെയ്തുള്ള അഭിഭാഷക ദമ്പതികളുടെ പൊതു താല്പര്യ ഹര്‍ജികള്‍ സര്‍കാരിന് കടുത്ത സമ്മര്‍ദ്ദവും ഉണ്ടാക്കിയിരുന്നു. ഇതിന്റെ പേരില്‍ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഗുട്ടുവാമന്‍ റാവുവിന്റെ പിതാവ് വെളിപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നു തെലങ്കാന ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കോണ്‍ഗ്രസും, ബിജെപിയും രംഗത്തിയതോടെ സര്‍കാര്‍ സമ്മര്‍ദ്ദത്തിലായി.

Keywords: News, National, India, Telangana, Lawyers, Police, Judge, Government, Killed, Crime, Family, Allegation, Murder of advocate couple in Telangana triggers protests

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?