ഇടുക്കിയിലെ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത; പെണ്‍കുട്ടിയുടെ അച്ഛന്റെ അര്‍ദ്ധസഹോദരനെ തിരഞ്ഞ് പൊലീസ്


ഇടുക്കി: (https://ift.tt/2Nehk7f) ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ അര്‍ദ്ധസഹോദരനായി പൊലീസ് അന്വേഷണം ശക്തം. കോതമംഗലം സ്വദേശി അനു എന്ന ബന്ധു പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അടിമാലി താലൂക്ക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകും.

കഴിഞ്ഞ ദിവസം രാത്രിയാണ് പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പതിനേഴുകാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബയസണ്‍വാലി ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്.സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് പെണ്‍കുട്ടിയെ കുത്തേറ്റ നിലയില്‍ കിടക്കുന്നതായി വിവരം കിട്ടിയത്. ഉടനെ വെള്ളത്തൂവല്‍ സിഐയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

News, Kerala, State, Idukki, Local News, Student, Death, Crime, Police, Father, Complaint, Case, Suspicion over death of Plus Two student in Idukki


ബന്ധുവിനൊപ്പം പെണ്‍കുട്ടി പോകുന്നത് കണ്ടതായി സുഹൃത്തുക്കള്‍ അറിയിച്ചിരുന്നെന്ന് പള്ളിവാസലില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മറ്റ് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. കുട്ടിയെ കാണാതായ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നവെന്ന് പിതാവ് പറഞ്ഞു. 

Keywords: News, Kerala, State, Idukki, Local News, Student, Death, Crime, Police, Father, Complaint, Case, Suspicion over death of Plus Two student in Idukki

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?