പൈവളിഗെ സോളാർ വൈദ്യുതി പാർക് പ്രധാനമന്ത്രി വെള്ളിയാഴ്ച നാടിന് സമർപ്പിക്കും; ഇനി കുറഞ്ഞ ചെലവിൽ മേന്മയുള്ള വൈദ്യുതി; മഞ്ചേശ്വരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതുജീവൻ

കാസർകോട്‌: (www.kasargodvartha.com 19.02.2021) മഞ്ചേശ്വരം മണ്ഡലത്തിൽ വികസന സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകി പൈവളിഗെ സോളാർ വൈദ്യുതി പാർക് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമർപ്പിക്കും. ഓൺലൈൻ വഴിയാണ് പ്രധാനമന്ത്രി കമീഷൻ ചെയ്യുന്നത്. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും ഓൺലൈനിൽ പങ്കെടുക്കും

സോളാർ പാർകിലെ രണ്ടാമത്തെ പദ്ധതിയാണ് പൈവളിഗെയിലേത്. കൊമ്മംഗളയിൽ സംസ്ഥാന സർകാർ നൽകിയ 250 ഏകർ ഭൂമിയിലാണ്‌ പദ്ധതി സ്ഥാപിച്ചത്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടിഎച്ഡിസി ഇന്ത്യാ ലിമിറ്റഡും കെഎസ്‌ഇബിയും ചേർന്നുള്ള സംയുക്ത സംരംഭമാണ് നടപ്പിലാക്കുന്നത്. 50 വാട് ശേഷിയുള്ള പദ്ധതിയാണിത്. 240 കോടി രൂപയോളം മുതൽ മുടക്കിലാണ് കേന്ദ്ര പൊതുമേഖലാ കമ്പനിയായ തെഹരി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ പൈവളിഗെയിലെ സോളാർ പ്ലാന്റ് സജ്ജമാക്കിയത്.

The Prime Minister will inaugurate the Pivalige Solar Power Park on Friday

പദ്ധതി നടപ്പിലാവുന്നതോടെ ഉത്തരമലബാറിലെ വൈദ്യുതി ഉപയോഗത്തിന്റെ ഒരു പങ്ക് ഇവിടെ നിന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള വൈദ്യുതി നൽകുവാനും സാധിക്കും.

കേന്ദ്രമന്ത്രിമാരായ ആർ കെ സിംഗ്, ഹർദീപ് സിംഗ് പുരി, സംസ്ഥാന വൈദ്യുത മന്ത്രി എം എം മണി, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എം സി ഖമറുദ്ദീൻ എം എൽ എ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

Keywords: Kerala, News, Kasaragod, Manjeshwaram, Electricity, Minister, Narendra-Modi, Pinarayi-Vijayan, Inauguration, Development project, The Prime Minister will inaugurate the Pivalige Solar Power Park on Friday.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?