വിദഗ്ധ ചികിത്സ വൈകി; അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു

പാലക്കാട്: (www.kvartha.com 05.02.2021) അട്ടപ്പാടിയില്‍ വിദഗ്ധ ചികിത്സ വൈകിയതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി - നിസാം ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. അടപ്പാടി കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെ ജനിച്ച പെണ്‍കുഞ്ഞാണ് വിദഗ്ധ ചികിത്സ കിട്ടാതെ മണിക്കൂറുകള്‍ക്കകം മരിച്ചത്. 

ശ്വാസതടസ്സമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സിനായി ആറ് മണിക്കൂറാണ് കുടുംബം കാത്തു നിന്നത്. വെന്റിലേറ്റര്‍ സൗകര്യം ഉള്ള ആബുലന്‍സ് എത്താന്‍ വൈകിയതായി ബന്ധുക്കള്‍ ആരോപിച്ചു. വെന്റിലേറ്റര്‍ സൗകര്യമുള്ള പീഡിയാട്രിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് എത്താന്‍ വൈകിയതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാണ് പരാതി. 

Palakkad, News, Kerala, Death, Treatment, hospital, New Born Child, Treatment delayed; Newborn baby dies in Attappady

Keywords: Palakkad, News, Kerala, Death, Treatment, hospital, New Born Child, Treatment delayed; Newborn baby dies in Attappady


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?