വീട്ടമ്മയെ കെട്ടിയിട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന സംഭവം; പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

കോട്ടയം: (www.kvartha.com 12.02.2021) വീട്ടമ്മയെ കെട്ടിയിട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. ബുധനാഴ്ച അയര്‍ക്കുന്നം ചേന്നാമറ്റം പുത്തന്‍പുരയ്ക്കല്‍ റിട്ട. അധ്യാപകന്‍ ജോസിന്റെ ഭാര്യ ലിസമ്മയെ(60)യാണ് കെട്ടിയിട്ട് 29 പവന്‍ സ്വര്‍ണം കവര്‍ന്നത്. സംഭവം നടന്ന വീടിന് സമീപം സിസിടിവി കാമറകള്‍ ഇല്ലെങ്കിലും അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലെ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പരിശോധന നടക്കുന്നത്.

സമാന രീതിയില്‍ കവര്‍ച്ച നടത്തിയവരെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സംഭവസമയം പ്രദേശത്തുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. അയര്‍ക്കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തില്‍ രണ്ടു സംഘമായി തിരിഞ്ഞാണ് അന്വേഷണം. 

Kottayam, News, Kerala, Police, Gold, Robbery, Crime, Housewife tied up and robbed at gunpoint: clue about culprit

കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ടെന്ന പേരില്‍ എത്തിയ യുവാവാണ് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ ലിസമ്മ പോയപ്പോള്‍ പിന്നാലെയെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അണിഞ്ഞിരുന്ന അഞ്ചു പവന്‍ മാല, രണ്ടു കമ്മല്‍, മോതിരം എന്നിവയും അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളുമാണ് പ്രതി കവര്‍ന്നത്.

Keywords: Kottayam, News, Kerala, Police, Gold, Robbery, Crime, Housewife tied up and robbed at gunpoint: clue about culprit


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?