എസ്എസ്എഫ് സംസ്ഥാന കമിറ്റിക്ക് പുതിയ ഭാരവാഹികൾ; കെ വൈ നിസാമുദ്ദീൻ ഫാളിലി കാമിൽ സഖാഫി കൊല്ലം പ്രസിഡന്റ്, കാസർകോട്ടെ സി എൻ ജഅ്ഫർ ജനറൽ സെക്രടറി
കാസർകോട്: (www.kasargodvartha.com 08.02.2021) എസ്എസ്എഫ് സംസ്ഥാന കമിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ വൈ നിസാമുദ്ദീൻ ഫാളിലി കാമിൽ സഖാഫി കൊല്ലം ആണ് പുതിയ പ്രസിഡന്റ്. സി എൻ ജഅ്ഫർ സ്വാദിഖിനെ ജനറൽ സെക്രടറിയായും ജാബിർ സഖാഫി പാലക്കാടിനെ ഫിനാൻസ് സെക്രടറിയായും തിരഞ്ഞെടുത്തു. 'വിദ്യാർഥികൾ തന്നെയാണ് വിപ്ലവം' എന്ന ശീർഷകത്തിൽ നടത്തിയ അംഗത്വകാല കാമ്പയിന് സമാപനം കുറിച്ച് തലശ്ശേരിയിൽ വെച്ച് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കാസർകോട് പുത്തിഗെ സ്വദേശിയാണ് സി എൻ ജഅ്ഫർ. സംസ്ഥാന ജനറൽ സെക്രടറി സ്ഥാനത്തെത്തുന്ന ആദ്യത്തെ കാസർകോട് ജില്ലക്കാരനാണ് ഇദ്ദേഹം. എസ് എസ് എഫ് ജില്ലാ ജനറൽ സെക്രടറി, സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വൈസ് പ്രൻസിപൽ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
എസ്‌വൈഎസ് സംസ്ഥാന സെക്രടറി എൻഎം സ്വാദിഖ് സഖാഫി, എസ്എസ്എഫ് ദേശീയ സെക്രടറി എം അബ്ദുൽ മജീദ് എന്നിവർ പുന:സംഘടന നടപടികൾക്ക് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എസ്എസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സുഹൈറുദ്ദീൻ നൂറാനി, അബ്ദുർറശീദ് നരിക്കോട് എന്നിവർ സംസാരിച്ചു.
പൊതുസമ്മേളനം കാന്തപുരം എ പി അബൂബകർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. കെപി അബൂബകർ മുസ്‌ലിയാർ പട്ടുവം, പ്രൊഫ. യു സി അബ്ദുൽ മജീദ്, റാശിദ് ബുഖാരി, എ പി മുഹമ്മദ് അശ്ഹർ സംസാരിച്ചു.
മറ്റ് ഭാരവാഹികൾ: ഹാമിദലി സഖാഫി കോഴിക്കോട്, കെബി ബശീർ തൃശൂർ, സിആർ കുഞ്ഞുമുഹമ്മദ് കോഴിക്കോട്, മുഹമ്മദ് നിയാസ് കോഴിക്കോട്, ഫിർദൗസ് സഖാഫി കണ്ണൂർ, മുഹമ്മദ് റാഫി തിരുവനന്തപുരം, സയ്യിദ് ആശിഖ് കോയ കൊല്ലം, എം ജുബൈർ മലപ്പുറം വെസ്റ്റ്, സി.കെ ശബീറലി മലപ്പുറം ഈസ്റ്റ്, ഡോ: അബൂബക്കർ മലപ്പുറം വെസ്റ്റ്, മുഹമ്മദ് ജാബിർ കോഴിക്കോട് (സെക്രടറിമാർ) സയ്യിദ് മുനീറുൽ അഹ്ദൽ കാസർകോട്, മുഹമ്മദ് നൗഫൽ പാലക്കാട്, സി കെ റാശിദ് ബുഖാരി (സെക്രടറിയേറ്റംഗങ്ങൾ)
Powered by Info News For You

Keywords: News, Kerala, State, SSF, Kasaragod, KasargodVartha, Committee, Kanthapuram, Conference, Kerala, Ap, Sunni, New state committee for SSF, C N Jahfar from Kasaragod general secretary
< !- START disable copy paste -->Powered by Info News For You

Comments
Post a Comment