ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് തുടങ്ങിയ ദിവസം തന്നെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നെ ട്രോളി മുന്‍ ക്രികെറ്റ് താരം വസീം ജാഫര്‍
മുംബൈ: (https://ift.tt/3aCODIF) ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങിയ ദിവസം തന്നെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നെ ട്രോളി മുന്‍ ക്രികെറ്റ് താരം വസീം ജാഫര്‍ രംഗത്തുവന്നു. ഓസീസ് ക്യാപ്റ്റന്‍, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂടിന് ഉപദേശം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ജാഫറിന്റെ തമാശ. ഇരു താരങ്ങളും ഉള്‍പ്പെട്ട ഒരു മീമാണ് ജാഫര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആദ്യത്തെ ചിത്രത്തില്‍ ടിം പെയ്‌നും റൂടും സംസാരിക്കുകയാണ്. പിന്നീട് സ്റ്റീവ് സ്മിത്തിനോട് പെയ്ന്‍ തമാശ പറഞ്ഞു ചിരിക്കുന്ന ചിത്രവുമുണ്ട്. ഇന്ത്യയില്‍ കാര്യങ്ങള്‍ പ്രശ്‌നമാകുമ്പോള്‍ ലോഡ്‌സില്‍ നേരിടാന്‍ കാത്തിരിക്കുകയാണെന്ന് അവരോട് പറയണമെന്ന് ഉപദേശിച്ചതായി പെയ്ന്‍ സ്മിത്തിനോടു വെളിപ്പെടുത്തുന്നു.
ഓസീസ് പര്യടനത്തിനിടെ ഗബ്ബയില്‍ ഇന്ത്യയെ നേരിടാന്‍ കാത്തിരിക്കുകയാണെന്ന് ടിം പെയ്ന്‍ ഇന്ത്യന്‍ താരങ്ങളെ വെല്ലുവിളിച്ചിരുന്നു. ഓസ്‌ട്രേലിയയെ ഗബ്ബ ടെസ്റ്റിലും കീഴടക്കിയാണ് ഇന്ത്യ ഇതിനു മറുപടി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജാഫറിന്റെ ട്രോള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റില്‍ ഇന്ത്യ തകര്‍പന്‍ പ്രകടനമാണു നടത്തിയത്.
ആദ്യ ടെസ്റ്റില്‍ അഡ്‌ലെയ്ഡില്‍ തോറ്റ ഇന്ത്യ മെല്‍ബണില്‍ ഗംഭീര തിരിച്ചുവരവ് നടത്തി. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഹനുമാ വിഹാരിയുടെയും അശ്വിന്റെയും പ്രകടനത്തില്‍ ഓസ്‌ട്രേലിയയുടെ വിജയം ഇന്ത്യ തടഞ്ഞു. തുടര്‍ന്നാണു ടിം പെയ്ന്‍ വെല്ലുവിളിയുമായെത്തിയത്. ഗബ്ബ ടെസ്റ്റില്‍ ഇന്ത്യയെ നേരിടാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു പെയ്‌ന്റെ വാക്കുകള്‍. നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഭാഗ്യ ഗ്രൗണ്ടായ ബ്രിസ്‌ബെയ്‌നില്‍ അവരെ തകര്‍ത്ത് ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഓസീസ് ക്യാപ്റ്റനെ വസീം ജാഫര്‍ ക്രൂരമായി ട്രോളിയത്.
Keywords: News, National, India, Mumbai, Sports, Player, Troll, Cricket, Wasim Jaffer trolls Tim Paine ahead of first Test between India and England#INDvENG pic.twitter.com/blqtWFxkyd
— Wasim Jaffer (@WasimJaffer14) February 4, 2021
Powered by Info News For You

Comments
Post a Comment