ആരാധകരില്‍ കോളിളക്കം സൃഷ്ടിച്ച വിജയുടെ മാസ്റ്റര്‍ ചിത്രത്തിലെ 'കുട്ടി സ്റ്റോറി' പാട്ടിനൊപ്പം താളം പിടിച്ച് അഹാന; വിഡിയോ
കൊച്ചി: (https://ift.tt/2ZJZVFX) ആരാധകരില്‍ കോളിളക്കം സൃഷ്ടിച്ച വിജയുടെ മാസ്റ്റര്‍ ചിത്രത്തിലെ 'കുട്ടി സ്റ്റോറി' പാട്ടിനൊപ്പം താളം പിടിച്ച് അഹാന കൃഷ്ണ. യുകുലെലെ (ukulele) എന്ന സംഗീതോപകരണം വായിക്കുന്ന ഒരു വിഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. വിജയ് ചിത്രം 'മാസ്റ്ററി'ലെ 'ലെറ്റ് മി ടെല്‍ യൂ ആള്‍ എ കുട്ടി സ്റ്റോറി' എന്നു തുടങ്ങുന്ന ഗാനമാണ് അഹാന പാടുന്നത്.
യുകുലെലെ പഠിക്കുകയാണ് താനിപ്പോള്‍ എന്നാണ് താരം കുറിക്കുന്നത്. പാട്ടിനൊപ്പം നൃത്തത്തോടും ഏറെ താല്‍പ്പര്യം പുലര്‍ത്തുന്ന അഹാന ഇടയ്ക്ക് ഡാന്‍സ് വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. തന്റെ ഹൂല ഹൂപിങ് ഡാന്‍സ് വീഡിയോയും താരം അടുത്തിടെ പങ്കുവച്ചിരുന്നു.
Keywords: News, Kerala, State, Kochi, Actress, Entertainment, Mollywood, Video, Social Media, Instagram, Ahana with Vijay's 'Kutty Story' song; Video
Powered by Info News For You

Comments
Post a Comment