ഫാസ് ടാഗില്ലാതെ എത്തുന്നത് നിരവധി വാഹനങ്ങള്‍; പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗത കുരുക്ക്



തൃശൂര്‍: (https://ift.tt/3u1MUFA) ഫാസ് ടാഗ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ദേശീയപാതയിലെ ടോള്‍പ്ലാസകളില്‍ വന്‍ ഗതാഗത കുരുക്ക്. പാലിയേക്കരയിലും അരൂരിലും ഫാസ് ടാഗില്ലാതെ എത്തുന്ന നിരവധി വാഹനങ്ങളുടെ നീണ്ടനിരയാണ്. 

യാത്രക്കാരുമായെത്തിയ കെഎസ്ആര്‍ടിസി ബസും കുമ്പളം ടോള്‍പ്ലാസയില്‍ തടഞ്ഞു. കെഎസ്ആര്‍ടിസിക്ക് പ്രത്യേക ഇളവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടോള്‍പ്ലാസാ അധികൃതര്‍ ബസ് തടഞ്ഞത്. കെഎസ്ആര്‍ടിസിക്ക് ഇളവുണ്ടെന്നാണ് ജീവനക്കാര്‍ അവകാശപ്പെടുന്നത്. ബസ് തടഞ്ഞതില്‍ പ്രതിഷേധവുമായി യാത്രക്കാരും രംഗത്തുവന്നു. 

പാലിയേക്കര ടോള്‍പ്ലാസയിലും വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഫാസ്ടാഗില്ലാതെ എത്തുന്നത് നിരവധി വാഹനങ്ങളാണ്. ഒരു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്.

News, Kerala, State, Thrissur, Toll Collection, Technology, Business, Finance, KSRTC, Vehicles, Transport, Heavy traffic jam at Paliyekkara toll plaza; Many vehicles arrive without a fastag


ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ 16മുതലാണ് ഫാസ് ടാഗ് നിര്‍ബന്ധമാക്കിയത്. ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ ഇനി മുതല്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി വരും. 

2019 ജനുവരി ഒന്നിനാണ് രാജ്യത്ത് ഫാസ് ടാഗ് നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും രണ്ട് തവണയായി ഫെബ്രുവരി 15 വരെ ഇളവ് നീട്ടി. ടോള്‍ ബൂത്തിലെ പണം നല്‍കാവുന്ന ലൈനുകള്‍ ഇനിമുതല്‍ ഉണ്ടാകില്ല.

Keywords: News, Kerala, State, Thrissur, Toll Collection, Technology, Business, Finance, KSRTC, Vehicles, Transport, Heavy traffic jam at Paliyekkara toll plaza; Many vehicles arrive without a fastag

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?