ഗുഡ്‌സ് ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഒരാൾക്ക് ഗുരുതരം

മടിക്കൈ: (www.kasargodvartha.com 13.02.2021) ഗുഡ്‌സ് ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അടുക്കം വേങ്ങചേരി സ്വദേശി അപ്പോളോ (45) ആണ് മരിച്ചത്. ആനപെട്ടിയിലെ രതീശനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Madikai, Kanhangad, Kasaragod, Kerala, News, Accident, Auto-rickshaw, Death, Obituary, Goods autorickshaw overturns, driver dies; Serious for one.

വെള്ളിയാഴ്ച രാത്രി മുണ്ടോട്ട് നന്ദപുരം ഇറക്കത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. കാലിച്ചാനടുക്കത്തേക്ക് പോവുകയായിരുന്നു ഇവർ. ഇവിടെ റോഡ് ടാറിംഗ് നടക്കുന്നതിനാൽ റോഡിൽ ജല്ലികൾ പാകിയിരുന്നു. ഇത് അപകടത്തിന് കാരണമായതായി നാട്ടുകാർ പറഞ്ഞു.

Keywords: Madikai, Kanhangad, Kasaragod, Top-Headlines, Kerala, News, Accident, Auto-rickshaw, Death, Obituary, Goods autorickshaw overturns, driver dies; Serious for one. 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?