മ്യാന്‍മറില്‍ ജനങ്ങളുടെ നിസ്സഹകരണ സമരം ശക്തമാകുന്നു; അധ്യാപകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങി, പട്ടാള ഭരണകൂടം വഴങ്ങിയില്ലെങ്കില്‍ കനത്ത ഉപരോധം ഉള്‍പെടെയുള്ള നടപടികളുണ്ടാവുമെന്ന് യുഎസ്
യാങ്കൂണ്‍: (https://ift.tt/3aCODIF) നെയ്‌പെദോയില്‍ തടങ്കലില്‍ കഴിയുന്ന ജനാധിപത്യസമര നായികയും നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) നേതാവുമായ ഓങ് സാന്‍ സൂ ചിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി മ്യാന്‍മറില്‍ അധ്യാപകരും വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസം തെരുവിലിറങ്ങി. ഇതിനിടെ അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ച മ്യാന്‍മറില്‍ ജനങ്ങളുടെ നിസ്സഹകരണ സമരം ശക്തമാകുന്നു.
എന്‍എല്‍ഡിയുടെ ചുവപ്പു പതാകകളും ചുവപ്പു റിബണുകളും തെരുവീഥികളില്‍ നിറയുന്നു. എന്‍എല്‍ഡിയുടെ മുതിര്‍ന്ന നേതാവ് വിന്‍ ഹെറ്റിന്‍ ഉള്‍പെടെ ഒട്ടേറെ പേര്‍ അറസ്റ്റിലായി. ഫെയ്‌സ്ബുക് നിരോധിക്കപ്പെട്ടതിനാല്‍ ട്വിറ്ററിലൂടെയാണ് സമരക്കാര്‍ സന്ദേശങ്ങള്‍ കൈമാറുന്നത്. ഇതോടെ ട്വിറ്ററും ഇന്‍സ്റ്റഗ്രാമും നിരോധിച്ചു.
അടിച്ചമര്‍ത്തല്‍ അവസാനിപ്പിച്ച് മ്യാന്‍മറില്‍ ജനാധിപത്യത്തിന് അവസരം നല്‍കണമെന്നും സൂചി ഉള്‍പ്പെടെയുള്ള നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടു. ചൈനയും റഷ്യയും എതിര്‍ത്തതിനാല്‍ പ്രസ്താവനയില്‍ പട്ടാള അട്ടിമറിയെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല.
മ്യാന്‍മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സഖ്യകക്ഷികളുമായി ആലോചിച്ചു ശ്രമങ്ങള്‍ തുടങ്ങിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. പട്ടാള ഭരണകൂടം വഴങ്ങിയില്ലെങ്കില്‍ കനത്ത ഉപരോധം ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ട
Powered by Info News For You

Comments
Post a Comment