സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണിയില്‍ സഹതാരമായി അഭിനയിച്ച ബോളിവുഡ് നടന്‍ സന്ദീപ് നഹാര്‍ മരിച്ച നിലയില്‍


മുംബൈ: (https://ift.tt/3u1MUFA) ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹാര്‍ മരിച്ച നിലയില്‍. മുംബൈയിലെ ഇദ്ദേഹത്തിന്റെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് മുംബൈ പൊലീസ് പറയുന്നത്. മുംബൈയിലെ ജോര്‍ജിയന്‍ ഏരിയയിലാണ് സന്ദീപിന്റെ വസതി. 

മരിക്കുന്നതിന് മുന്‍പ് സന്ദീപ് ഫേസ്ബുകില്‍ ഒരു ആത്മഹത്യ കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ബന്ധുക്കള്‍ വായിക്കാന്‍ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ഇത് പ്രകാരം സിനിമ ലോകത്തെ കഷ്ടപ്പാടുകളും, സന്തുഷ്ടകരമല്ലാത്ത വിവാഹ ജീവിതവുമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായത് എന്ന സൂചനയാണ് ലഭിക്കുന്നത്. 
 
News, National, India, Mumbai, Bollywood, Actor, Cine Actor, Cinema, Death, Social Media, Obituary, Facebook, Facebook Post, Entertainment, Police, SSR's Co-star in 'MS Dhoni' Sandeep Nahar found dead


അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്റ്റോറിയില്‍ പ്രധാന വേഷത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. ടെലിവിഷന്‍ രംഗത്തും ഏറെ തിരിച്ചറിയുന്ന മുഖമാണ് സന്ദീപിന്റെത്. നിരവധി ഹിന്ദി സീരിയലുകളില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അക്ഷയ് കുമാര്‍ നായകനായ കേസരിയിലും ഒരു പ്രധാന വേഷം ഇദ്ദേഹം ചെയ്തിട്ടുണ്ട്. 2020 ജൂണ്‍ മാസത്തില്‍ ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണം ബോളിവുഡില്‍ ഉണ്ടാക്കിയ വാര്‍ത്തകള്‍ കെട്ടടങ്ങും മുന്‍പാണ് സിനിമ ലോകത്തെ ഞെട്ടിച്ച് പുതിയ വാര്‍ത്ത വരുന്നത്.

Keywords: News, National, India, Mumbai, Bollywood, Actor, Cine Actor, Cinema, Death, Social Media, Obituary, Facebook, Facebook Post, Entertainment, Police, SSR's Co-star in 'MS Dhoni' Sandeep Nahar found dead

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?