വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 12.02.2021) വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിങ്കടവിള തോട്ടവാരം സ്വദേശി സനില്‍ ചൊവ്വാഴ്ച രാത്രിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍ കാരണമാണെന്ന് ആരോപിച്ചായിരുന്നു സനല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ വച്ചാണ് സനില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുലര്‍ച്ചെയാണ് സനല്‍ മരിച്ചത്. കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പെരുങ്കടവിള പഞ്ചായത്തിലെ പെരുങ്കടവിള വാര്‍ഡില്‍ യുഡിഎഫ് റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയാണ് സനില്‍. ഇവിടെ നിന്നും സിപിഎമ്മിനു വേണ്ടി മത്സരിച്ച് ജയിച്ച സുരേന്ദ്രനാണ് നിലവില്‍ പ്രസിഡന്റ്. എന്നാല്‍ സനിലിന്റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രന്‍ പറഞ്ഞു.

Thiruvananthapuram, News, Kerala, Suicide Attempt, Death, Treatment, KSEB, hospital, Man dies after attempt to suicide in Thiruvananthapuram

താനുമായി യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക് ഡൗണ്‍ ഇളവ് വന്നതിനു ശേഷം കുടിശ്ശിക അടക്കാനുള്ള ഉപഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കി വൈദ്യുതി ബന്ധം വിഛേദിക്കുന്നത് പതിവാണെന്നും അത്തരത്തില്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് പത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചുവെന്നും കെഎസ്ഇബി അധികൃതരും വ്യക്തമാക്കി.

Keywords: Thiruvananthapuram, News, Kerala, Suicide Attempt, Death, Treatment, KSEB, hospital, Man dies after attempt to suicide in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?