ചത്തീസ്ഗഡില്‍ ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നും കുടുംബത്തെ വടിയും കല്ലും ഉപയോഗിച്ച് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയ ആറംഗസംഘം അറസ്റ്റില്‍
കോര്‍ബ: (https://ift.tt/2LgDynY) 16കാരിയായ ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നും കുടുംബത്തെ വടിയും കല്ലും ഉപയോഗിച്ച് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയ ആറംഗസംഘം അറസ്റ്റില്‍. ചത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി പെണ്‍കുട്ടിയുടെ പിതാവിനെയും ഇവരുടെ നാല് വയസ്സുള്ള ചെറുമകളെയും കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ജില്ലയിലെ സത്രംഗ ഗ്രാമത്തിലുള്ള ശാന്ത്‌റാം മഝ്വാര്‍(45), അബ്ദുള്‍ ജബ്ബാര്‍(29), അനില്‍ കുമാര്‍ സാര്‍ത്തി(20), പര്‍ദേശി റാം പനിക(35), ആനന്ദ് റാം പനിക(25), ഓണ്‍ ശങ്കര്‍(21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 29 നാണ് സംഭവം നടന്നത്. പ്രാഥമിക നിഗമനപ്രകാരം മുഖ്യപ്രതി ശാന്ത്‌റാമിന്റെ വീട്ടില്‍ കാലികളെ നോക്കുന്ന ജോലിയാണ് കുട്ടിയെ പിതാവിനുണ്ടായിരുന്നത്. ശാന്ത്‌റാം ഇയാളെ തന്റെ മോടോര്‍ സൈകിളില്‍ വീട്ടില്‍ കൊണ്ടുവിടാന്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെയും നാല് വയസ്സുകാരിയെയും കാണുന്നത്. ശാന്ത്‌റാം വരുന്ന വഴി മദ്യം കഴിച്ചിരുന്നു. പകുതി വഴിയില്‍നിന്ന് ഇയാള്‍ക്കൊപ്പം മറ്റ് പ്രതികളും കൂടി. പ്രതികള്‍ ആറ് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെയും അച്ഛനെയും നാല് വയസ്സുകാരിയയെും സമീപത്തെ കുന്നിന്‍ മുകളിലെത്തിച്ചു. അവിടെ വച്ച് പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. പിന്നീട് കുട്ടിയെയും മറ്റ് രണ്ട് പേരെയും വടിയും കല്ലും ഉപയോഗിച്ച് അടിച്ചും ഇടിച്ചും കൊല്ലുകയായിരുന്നു,
ആദിവാസി വിഭാഗമായ പഹാഡി കോര്‍വയില്‍ ഉള്‍പ്പെട്ടതാണ് പെണ്‍കുട്ടി. പ്രതികള്‍ക്കെതിരെ കൊലപാതകം, പോക്‌സോ, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രം, തടയല്‍ കൂട്ടബലാത്സം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
Powered by Info News For You

Comments
Post a Comment