കോവിഡ് വ്യാപനം: കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരും

കുവൈത്ത് സിറ്റി: (www.kvartha.com 21.02.2021) കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരും. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം വ്യോമയാന മന്ത്രാലയം ശനിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഞായറാഴ്ച തൊട്ട് വിദേശികള്‍ക്ക് പ്രവേശനം എന്ന തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കുകയായിരുന്നു.

ആഗോളതലത്തില്‍ കോവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയം വ്യോമയാനവകുപ്പിന് നിര്‍ദേശം നല്‍കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിദേശികള്‍ക്ക് പ്രവേശനം നല്‍കേണ്ടതില്ല എന്നാണ് തീരുമാനം.Covid-19: Kuwait bans entry for non-citizens till further notice, Kuwait, News, Health, Health and Fitness, Foreigners, Notice, Cancelled, Gulf, World

അതേസമയം സ്വദേശികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പൊതു-സ്വകാര്യ മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്നവര്‍, അവരുടെ കുടുംബം എന്നിവര്‍ക്ക് പ്രവേശനം നല്‍കും.

കുവൈത്ത് മുസാഫിര്‍ ( ഗൗംമശ േങൗമെളലൃ) എന്ന ആപ്പ് വഴി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂവെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. റജിസ്റ്റര്‍ ചെയ്യാതെ വിമാനത്തില്‍ പ്രവേശിപ്പിക്കില്ല.

കുവൈത്തില്‍ പ്രവേശിക്കുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. സ്വദേശികളായ രോഗികള്‍, വിദ്യാര്‍ഥികള്‍, കുടുംബത്തോട് ഒപ്പം അല്ലാതെ എത്തുന്ന 18ല്‍ താഴെ പ്രായമുള്ള കുട്ടികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, ഒപ്പം വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍, പൊതു-സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ വീടുകളില്‍ മതിയാകും.

മറ്റുള്ളവര്‍ ഏഴു ദിവസം ഹോട്ടലിലും ഏഴു ദിവസം വീട്ടിലുമാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്.

Keywords: Covid-19: Kuwait bans entry for non-citizens till further notice, Kuwait, News, Health, Health and Fitness, Foreigners, Notice, Cancelled, Gulf, World.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?