സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനം രണ്ടു മാസത്തിനകം ആരംഭിക്കും: മന്ത്രി
കാസര്‍കോട്: (www.kasargodvartha.com 09.02.2021) സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനം രണ്ടു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടോല്‍ഘാടനവും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനവും ലേബര്‍ ബ്ലോകിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. കെട്ടിടം എന്‍എച്ച് എമ്മിന് ഉ പകരണങ്ങള്‍ സന്നിവേശിപ്പിക്കാന്‍ വിട്ടു കൊടുക്കുകയാണ്. 35 തസ്തികകള്‍ അനുവദിക്കും. 9.4 കോടിയുടെതാണ് കെട്ടിടം. 100 കിടക്കകളുള്ള ആശുപത്രി.
അഞ്ച് കോടി രൂപയുടെ ഉപകരണങ്ങള്‍ എന്‍ എച്ച് എം സന്നിവേശിപ്പിക്കും. 35 തസ്തികകള്‍ അനുവദിക്കും. ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. കേരളത്തിന്റെ ആരോഗ്യ രംഗത്ത് ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാന്‍ എന്തു ചെയ്യണമെന്ന ചര്‍ച്ചയുടെ ഫലമാണ് അഞ്ചു വര്‍ഷത്തിനകം കേരളത്തിലുണ്ടായ മാറ്റം. പാവപ്പെട്ടവര്‍ വരുന്ന ആശുപത്രി ഇടം മികച്ചതാക്കണം. ചികിത്സാ സംവിധാനം മികവുറ്റതാക്കണം മുഖ്യമന്ത്രി ദീര്‍ഘവീക്ഷണത്തോടെ പ്രഖ്യാപിച്ച നാലുമിഷനുകള്‍ കൊണ്ട് വലിയ ഗുണം കേരളത്തിനുണ്ടായി.
ആര്‍ദ്രം മിഷന്‍ ആരോഗ്യ മേഖലയില്‍ പാവപ്പെട്ടവരുടെ ചികിത്സാ ചെലവില്ലാതാക്കി. കുടുംബാരോഗ്യകേന്ദങ്ങള്‍ കോവിഡ് കാലത്ത് വലിയ സഹായകമായി. 941 ല്‍ 600 എഫ്എച്ച് സിയായി. 1444 തസ്തികകള്‍ കൂടി ബജറ്റില്‍ ആരോഗ്യ വകുപ്പിന് അനുവദിച്ചതായി മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധം ഭയാനകമല്ല. മെഡിക്കല്‍ കോളേജില്‍ മാത്രം ലഭ്യമായ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയികിത്സ ജില്ലാ ആശുപത്രിയില്‍ തുടങ്ങും. ഒരാഴ്ചക്കുള്ളില്‍ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കും. എട്ട് കോടി രൂപയാണ് കാത്ത് ലാബിന്റെ ചെലവ്. കിഫ്ബിയില്‍ നിന്നാണ് തുക ലഭിച്ചത്. സി സി യു ഉടന്‍ ആരംഭിക്കും.
സ്‌ട്രോക് യൂണിറ്റ് ജില്ലാ ആശുപത്രികളിലെല്ലാം സ്ഥാപിക്കുകയാണ്. എല്ലാ പ്രസ വകേന്ദ്രങ്ങളും അത്യാധുനികമായി. ശിശുമരണനിരക്ക് കേരളത്തില്‍ 4.4 ആണ്. ലക്ഷ്യ നിലവാരത്തിലേക്ക് പ്രസവ ബ്ലോക് നവീകരിക്കും. 1.79 കോടി അതിനായി അനുവദിച്ചതായി മന്ത്രി പറഞ്ഞു. ഗവ. മെഡിക്കല്‍ കോളേജാശുപത്രി നിര്‍മാണം പൂര്‍ത്തിയാവുകയാണ്. 273 തസ്തികകള്‍ സൃഷ്ടിച്ചു. 100 സീറ്റുള്ള ഗവ. മെഡിക്കല്‍ കോളേജിന് അപേക്ഷനല്‍കി. കേന്ദ്രാനുമതി വേണം. ഒന്നുരണ്ടുവര്‍ഷത്തിനകം മെഡിക്കല്‍ കോളേജ് പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങാനാകും.
ടാറ്റാ കോവിഡ് ആശുപത്രി ഭാവിയില്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കും. നിലവില്‍ കോവിഡ് ആശുപത്രിയാണ്. ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് കിട്ടി. ജില്ലാ ആശുപത്രി ദേശീയ അവാര്‍ഡ് നേടി. വയോജന ക്ലിനിക്ക് തുടങ്ങി. ജനറലാശുപത്രി എട്ട് നില കെട്ടിടം ഏഴുമാസത്തിനകം പൂര്‍ത്തിയാകും. പനത്തടിയില്‍ പുതിയ കെട്ടിടം നല്‍കി. നീലേശ്വരം താലൂക്ക് ആശുപത്രിക്കും മംഗല്‍ പടി താലൂക്ക് ആശുപത്രിക്കും 15 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കി. കഫ്‌സി ഫണ്ട് ഉപയോഗിച്ചാണ്. ബേഡഡുക്കയിലും 12 കോടി അനുവദിച്ചു. തൃക്കരിപ്പുര്‍ ആശുപത്രിയേയും വികസിപ്പിച്ചു. മൂന്നുവര്‍ഷത്തിനകം കാസര്‍കോട്ടുകാര്‍ക്ക് മംഗലാപുരത്തെ ആശ്രയിക്കാതെ ചികിത്സ നടത്താനാകുമെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയും കാത്ത് ലാബും ജില്ലയില്‍ സംസ്ഥാന സര്‍കാറിന്റെ ഏറ്റവും വലിയ നേട്ടങ്ങളാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. തെക്കും വടക്കും വ്യത്യാസമില്ലാതെ ആരോഗ്യം വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കി. ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടം ഉയരുകയാണ്. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എം എല്‍ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ വിവി രമേശന്‍ ഡി എം ഒ ഡോ. എ വി രാംദാസ് പി എം യമുന നഗരസഭ വൈസ് ചെയര്‍മാന്‍ കണ്‍സിലര്‍മാര്‍ കരാറുകാരന്‍ കെ ജെജോയി വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്തു.
Keywords: Kasaragod, news, Kerala, hospital, health, Health-minister, Woman, Children, Minister, The Women and Children's Hospital will start functioning within two months: Health Minister
Powered by Info News For You



Comments
Post a Comment