നവതിയോഘോഷവും കഴിഞ്ഞ് പെട്രോള്‍.! തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവില വര്‍ധിച്ചു
തിരുവനന്തപുരം: (https://ift.tt/3tTcJrj) സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 39 പൈസയും, കൊച്ചിയില്‍ 88 രൂപ 60 പൈസയുമായി.
തിരുവനന്തപുരത്ത് ഡീസലിന് 84 രൂപ 50 പൈസയും കൊച്ചിയില്‍ 83 രൂപ 15 പൈസയുമാണ് ശനിയാഴ്ചത്തെ നിരക്ക്. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 2 ശതമാനം വര്‍ധിച്ച് 62 ഡോളറായി.
എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 88.60 രൂപയും ഡീസലിന് 83.40 രൂപയാണ് വില. ആറ് ദിവസത്തിനിടെ പെട്രോളിന് 1 രൂപ 45 പൈസയും ഡീസലിന് 1 രൂപ 69 പൈസയുമാണ് കൂടിയത്.കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.
Powered by Info News For You

Comments
Post a Comment