ബിജെപി യുവനേതാവ് മയക്കുമരുന്നുമായി കൊല്‍ക്കത്തയില്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: (www.kvartha.com 20.02.2021) ബിജെപി യുവനേതാവ് മയക്കുമരുന്നുമായി കൊല്‍ക്കത്തയില്‍ അറസ്റ്റില്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പമേല ഗോസ്വാമിയാണ് 100 ഗ്രാം കൊക്കൈയിനുമായി അറസ്റ്റിലായത്. കാറിലെ സീറ്റിനടിയില്‍ നിന്നും ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ലക്ഷങ്ങള്‍ വില വരുന്ന മയക്കമരുന്നാണ് ഗോസ്വാമിയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ജാമ്യമില്ല വകുപ്പ് പ്രകാരമാണ് യുവമോര്‍ച്ച നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ സുഹൃത്ത് പ്രോബിര്‍ കുമാര്‍ ദേയും ഒരു സുരക്ഷാ ജീവനക്കാരും പിടിയിലായിട്ടുണ്ട്. പമേല മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ അലിപോര ഏരിയയില്‍ എന്‍ ആര്‍ അവന്യുവിന് സമീപത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
Keywords: Kolkata, News, National, Arrest, Arrested, BJP, Police, BJP Youth Leader Arrested In Bengal For Allegedly Carrying 100 gm Cocaine
Powered by Info News For You

Comments
Post a Comment