പണം വാങ്ങി വഞ്ചിച്ചുവെന്ന കേസ്; സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: (www.kvartha.com 10.02.2021)  29 ലക്ഷമോളം പണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷമായിരിക്കും നടിയെ ചോദ്യം ചെയ്യുക.കേസിൽ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് കൊച്ചിയിൽ വച്ച് നേരത്തേ ചോദ്യം ചെയ്തിരുന്നു.

അതേസമയം, വഞ്ചന കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സജീവിനാണ് പുതിയ ചുമതല.

Kerala, News, State, Film, Cinema, Actress, Entertainment, Kochi, Cheating, Crime Branch, Sunny_Leone,

കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് നടിക്കെതിരെയുള്ള കേസ്. പെരുമ്പാവൂർ സ്വദേശി ശിയാസ് ആണ് പരാതിക്കാരൻ. ബഹ്‌റൈനിലെ പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരൻ പിന്നീട് ഉന്നയിച്ചു.

സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും ഹൈകോടതിയിൽ മുൻ‌കൂർ ജാമ്യഹർജി നൽകിയിരുന്നു. ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെയുള്ളത് തെറ്റായ ആരോപണങ്ങൾ മാത്രമാണെന്നും, അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുന്നതായും ചൂണ്ടിക്കാട്ടിയാണ് സണ്ണി ലിയോൺ മുൻകൂർ ജാമ്യ ഹർജി നൽകിയത്.

Keywords: Kerala, News, State, Film, Cinema, Actress, Entertainment, Kochi, Cheating, Crime Branch, Sunny_Leone, Case of money laundering; Sunny Leone will be questioned again.
< !- START disable copy paste --

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?