ടൈറ്റാനിയം ഫാക്ടറിയിലെ എണ്ണ ചോർച്ച; വിവരം അറിയിക്കാൻ കമ്പനി വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
തിരുവനന്തപുരം: (www.kvartha.com 11.02.2021) ടൈറ്റാനിയം ഫാക്ടറിയില്‍ എണ്ണ ചോർച്ച ഉണ്ടായ വിവരം അറിയിക്കാൻ കമ്പനി വൈകിയെന്നും നാട്ടുകാരാണ് വിവരം അറിയിച്ചതെന്നും മലിനീകരണ നിയന്ത്രണ ബോർഡ്. ഇതുസംബന്ധിച്ച റിപോർട് മലിനീകരണ നിയന്ത്രണ ബോർഡ് കളക്ടർക്ക് നൽകി. കടൽ തീരത്ത് നിലവായിൽ 4 കിലോ മീറ്റർ ചുറ്റളവിലാണ് എണ്ണ പടർന്നിട്ടുള്ളത്. കടലിനുള്ളിൽ എണ്ണ പടർന്നിട്ടുണ്ടോയെന്ന് പരിശോധികുകയാണെന്നും റിപോർടിൽ പറയുന്നു. രണ്ട് ദിവസം കൂടി ഇത് സംബന്ധിച്ചുള്ള നിരീക്ഷണം തുടരും.
ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ ഫർണസ് ഓയിലാണ് ബുധനാഴ്ച ചോർന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശ പ്രകാരം ബുധനാഴ്ച തന്നെ ഫാക്ടറിയുടെ പ്രവർത്തനം നിർത്തി വച്ചിരുന്നു. എണ്ണയുടെ അംശം പൂർണമായും നീക്കിയ ശേഷം മാത്രമേ ഇനി കമ്പനി തുറന്നു പ്രവർത്തിക്കുകയുള്ളു. കടലിൽ എണ്ണ പരന്ന സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ജില്ലാ ഭരണകുടം താൽകാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീൻ പിടിത്തത്തിനു പോകുവാനും കഴിയില്ല.
Keywords: Kerala, News, State, Thiruvananthapuram, Sea, District Collector, Travel & Tourism, Fish, Shangumugam, Titanium Factory, pollution control Board, Oil Spill, Oil spill at titanium factory; The Pollution Control Board said the company was late in reporting the information. !- START disable copy paste -->
Powered by Info News For You

Comments
Post a Comment