ഉത്തരാഖണ്ഡ് ദുരന്തം; പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സര്‍കാര്‍ അവഗണിച്ചു, ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്‌നി ഗ്രാമവാസികള്‍



ഡെഹ്‌റാഡൂണ്‍: (https://ift.tt/3rxJCbm) ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തില്‍ ഋഷിഗംഗ ജലവൈദ്യുത പദ്ധതി തകര്‍ന്ന് നാശമഷ്ടവും ആളപായവും ഉണ്ടായതിനെ തുടര്‍ന്ന് ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്‌നി ഗ്രാമവാസികള്‍. പദ്ധതി നിര്‍മ്മാണം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സര്‍കാര്‍ അവഗണിച്ചു എന്നാണ് ആരോപണം. 

പദ്ധതിക്കെതിരെ 2019-ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശിച്ച വിദഗ്ധ സമിതി അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും ഗ്രാമവാസികള്‍ ആരോപിക്കുന്നു.

മണ്ണും ചെളിയും നീക്കാന്‍ പ്രളയമേഖലയിലേക്ക് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചു. ടണലിലെ ചെളി നീക്കി രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ഡെറാഡൂണില്‍ എത്തിയ രക്ഷാപ്രവര്‍ത്തക വിദഗ്ധരെ വ്യോമ മാര്‍ഗം ചമോലിയില്‍ എത്തിച്ചു. സംഭവിച്ചത് മഞ്ഞിടിച്ചില്‍ തന്നെയാണോ എന്ന് പരിശോധിക്കാന്‍ വിദഗ്ധര്‍ തിങ്കളാഴ്ച എത്തും. 

News, National, India, Dehra Dun, Flood, Natives, Warning, Death, Police, Missing, Natural Calamities, Uttarakhand glacier bursts; Renee villagers against Rishiganga power project


ഉത്തരാഖണ്ഡില്‍ ഉണ്ടായത് ഗ്ലോഫ് ആണോ മഞ്ഞിടിച്ചില്‍ ആണോ എന്നതിലാണ് സംശയം.  ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായത് പൊട്ടുന്നതാണ് ഗ്ലോഫ്. ഡെറാഡൂണിലെ വാദിയ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹിമാലയന്‍ ജിയോളജി തിങ്കളാഴ്ച രണ്ട് സംഘത്തെ അയക്കും. പ്രാഥമിക സാറ്റലൈറ്റ് പരിശോധനയില്‍ ഗ്ലോഫ് കണ്ടെത്താനായില്ല. കൂടുതല്‍ വ്യക്തതയുള്ള സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്.

അതേസമയം പ്രളയ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. വൈദ്യുതി പദ്ധതിയുടെ തുരങ്കങ്ങളിലൊന്നിലാണ് 30 പേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതെന്നാണ് വിവരം. 170 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 6 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 5 പാലങ്ങള്‍ ഒലിച്ചു പോയിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ കാണാതായവരില്‍ രണ്ടു പൊലീസുകാരും ഉള്‍പ്പെടുന്നതായാണ് വിവരം.നദിയിലെ വെള്ളം ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.

Keywords: News, National, India, Dehra Dun, Flood, Natives, Warning, Death, Police, Missing, Natural Calamities, Uttarakhand glacier bursts; Renee villagers against Rishiganga power project

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?