സംസ്ഥാനത്ത് ഗര്‍ഭം അലസിപ്പിക്കുന്നത് വർധിക്കുന്നുവെന്ന് ഡോ. എ കെ ജയശ്രീ
പെരിയ: (www.kvartha.com 25.02.2021) പ്രത്യുത്പാദന നിയന്ത്രണങ്ങള്‍ സംബന്ധിച്ച അവബോധമില്ലാത്തത് കാരണം കേരളത്തില്‍ ഗര്‍ഭം അലസിപ്പിക്കലിന്റെ നിരക്ക് വർധിക്കുന്നുവെന്ന് പരിയാരം മെഡികല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. എ കെ ജയശ്രീ.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ സ്ത്രീ പഠന കേന്ദ്രത്തിന്റെയും ഇ ശ്രീധരന്‍ ജീവിത നൈപുണ്യ പഠന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്ന സ്ത്രീകളും വികസനവും എന്ന വെബിനാര്‍ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു ഡോ. എ കെ ജയശ്രീ.

കുടുംബാസൂത്രണത്തിലും പ്രത്യുത്പാദന നിയന്ത്രണത്തിലും നിരവധി ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് അജ്ഞത നിലനില്‍ക്കുകയാണെന്നും ഇതില്‍ പുരുഷന്മാര്‍ക്കും തുല്യ പങ്കാളിത്തമുണ്ടെന്നും ജയശ്രീ വിശദീകരിച്ചു.
സ്ത്രീ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ. സുപ്രിയ പി, ജീവിത നൈപുണ്യ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, ഡോ. ജയലക്ഷ്മി രാജീവ്, ഡോ. സൗജന്യശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: News, Kerala Abortion, Kasaragod, Doctor, University, Increased, State, AK Jayasree, Abortion is on the rise in the state. AK Jayasree.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment