സ്‌കൂടെറില്‍ കാറിടിച്ച് പരിക്കേറ്റു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബേഡകം: (www.kasargodvartha.com 14.02.2021) സ്‌കൂടെറില്‍ കാറിടിച്ച് പരിക്കേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേഡകം വലിയപാറ വണ്ണാത്തിക്കാനത്തെ ഗോവിന്ദന്‍ നായര്‍ - ബേബി ദമ്പതികളുടെ മകന്‍ എം രൂപേഷ് (27) ആണ് മരിച്ചത്. 

Kasaragod, News, Kerala, Accident, Scooter, Hospital, Bedakam, Kanhangad, Top-Headlines, Youth who was undergoing treatment after accident died.

ഇക്കഴിഞ്ഞ തിങ്കളാഴ്ച കാഞ്ഞങ്ങാട് സൗത്തില്‍ വെച്ചാണ് രൂപേഷ് സഞ്ചരിച്ച സ്‌കൂടെറില്‍ കാറിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രൂപേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഏക സഹോദരി റീഷ്മ.

പൂനയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു രൂപേഷ്.

Keywords: Kasaragod, News, Kerala, Accident, Scooter, Hospital, Bedakam, Kanhangad, Top-Headlines, Youth who was undergoing treatment after accident died.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?