കളഞ്ഞു കിട്ടിയ സ്വർണാഭരണം ഒടുവിൽ ഉടമസ്ഥനെ ഏൽപിച്ചു ഹോടെലുടമയുടെ മാതൃക
വിദ്യാനഗർ:(www.kasargodvartha.com 06.02.2021)കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയെ തിരിച്ചേൽപിച്ച് ഹോട്ടലുടമ മാതൃകയായി. വിദ്യാനഗർ കോടതി പരിസരത്ത് ഫിഷ് ആൻഡ് റൈസ് ഹോടെൽ നടത്തുന്ന ജഗന്നാഥനാണ് മാതൃക സൃഷ്ടിച്ചത്.
Powered by Info News For You
കഴിഞ്ഞ ദിവസമാണ് നായന്മാർമൂല തൻബീഉൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഓഫീസിലെ ക്ലർക് എം കെ അബ്ദുർറസാഖിന്റെ മകൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഫാത്തിമയുടെ സ്വർണ പാദസരം നഷ്ടപ്പെട്ടത്. തുടർന്ന് സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് യഥാർത്ഥ ഉടമയെ കണ്ട് പിടിക്കാൻ ജഗന്നാഥന് സാധിച്ചത്.
പരസ്പര വിശ്വാസം ഇല്ലാത്ത ഈ കാലത്തും ഇത്തരം നല്ല മാതൃക കാണിക്കാൻ തയ്യാറായ ഹോടെൽ ഉടമയെ നാട്ടുകാരും സ്കൂൾ അധികൃതരും അനുമോദിച്ചു.
പരസ്പര വിശ്വാസം ഇല്ലാത്ത ഈ കാലത്തും ഇത്തരം നല്ല മാതൃക കാണിക്കാൻ തയ്യാറായ ഹോടെൽ ഉടമയെ നാട്ടുകാരും സ്കൂൾ അധികൃതരും അനുമോദിച്ചു.
Keywords: Vidya Nagar, Kasaragod, Kerala, News, Jewellery, Hotel, Lost gold jewelry was eventually handed over to the owner
Powered by Info News For You

Comments
Post a Comment