ആഴക്കടല്‍ മത്സ്യബന്ധന വിവാദം; സര്‍കാരിനെതിരെ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 21.02.2021) ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍കാരിനെതിരെ കൂടുതല്‍ രേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടു. ഇഎംസിസിയുമായി അസന്‍ഡില്‍ വച്ച് ഒപ്പുവെച്ച ധാരണാപത്രവും പള്ളിപ്പുറത്ത് ഭൂമി അനുവദിച്ച സര്‍കാരിന്റെ ഉത്തരവുമാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും തന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എന്‍ പ്രശാന്തിന് ഇതില്‍ ഉത്തരവാദിത്തമുണ്ടെങ്കില്‍ പ്രശാന്ത് അനുഭവിക്കട്ടെയെന്നും ചെന്നിത്തല വ്യക്തമാക്കി. 

രേഖകള്‍ പ്രതിപക്ഷ നേതാവിന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് ഉണര്‍ന്നിരിക്കുന്ന പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍കാര്‍ പലതും മൂടിവയ്ക്കുന്നുവെന്നും വസ്തുത മുഖ്യമന്ത്രി മറച്ചുപിടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് സര്‍കാരിന് മറുപടിയില്ല. 

Thiruvananthapuram, News, Kerala, Government, Ramesh Chennithala, Ramesh Chennithala has released more documents against the government

അമേരികയില്‍ വച്ച് മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തിയെന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കള്ളം കയ്യോടെ പിടിച്ചപ്പോള്‍ ജയരാജന്റെ സമനില തെറ്റി. ദുരൂഹതയൊന്നും മുഖ്യമന്ത്രി ആരോപിക്കേണ്ട. സര്‍കാര്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന രേഖകള്‍ പുറത്ത് കൊണ്ടുവരുമെന്നും ജയരാജന്റെ ബന്ധു നിയമനരേഖ താനാണ് പുറത്ത് വിട്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Keywords: Thiruvananthapuram, News, Kerala, Government, Ramesh Chennithala, Ramesh Chennithala has released more documents against the government


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?