ദമ്പതിമാര്‍ പൂട്ടിയിട്ട് കുട്ടികളെ പീഡിപ്പിച്ച സംഭവം; രക്ഷപ്പെടുത്താനായി എത്തിയവരോട് ആദ്യം തന്നെ അവര്‍ പറഞ്ഞ് ഭക്ഷണമെന്ന ഒറ്റവാക്ക്
നിലമ്പൂര്‍: (https://ift.tt/2MSUYI9) മലപ്പുറം മമ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക മുറിയില്‍ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് പൂട്ടിയിട്ട 2 കുട്ടികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തുമ്പോള്‍ ആദ്യം കണ്ടപ്പോള്‍ തന്നെ ഭക്ഷണമെന്ന ഒറ്റവാക്കാണ് കുട്ടികള്‍ പറഞ്ഞത്. പിന്നീട് ആശുപത്രിയില്‍ എത്തിയ ശേഷം അമ്മ തല്ലിയതാണെന്നും, ഇനി അമ്മയെ കാണേണ്ടെന്നും കുട്ടികള്‍ പറഞ്ഞതായി രക്ഷപ്പെടുത്തിയവര്‍ പറയുന്നു. അവശനിലയിലായ കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവശിപ്പിച്ചു.
ദമ്പതികള്‍ക്കൊപ്പം 3 മാസമായി മമ്പാട് അങ്ങാടിയിലെ വാടക മുറിയില്‍ താമസിക്കുകയായിരുന്നു 5 വയസ്സുള്ള പെണ്‍കുട്ടിയും 3 വയസ്സുള്ള ആണ്‍കുട്ടിയും. കൂലിപ്പണിക്കാരായ ദമ്പതികള്‍ ജോലിക്കു പോയി തിരിച്ചെത്തുന്നതുവരെ ഭക്ഷണം നല്‍കാതെ കുട്ടികളെ പൂട്ടിയിടുകയായിരുന്നെന്ന് സമീപത്തു താമസിച്ചിരുന്ന അതിഥിത്തൊഴിലാളികള്‍ പറഞ്ഞു. സംഭവത്തില്‍ തമിഴ്‌നാട് കടലൂര്‍ വിരുത്താചലം സ്വദേശിയെ(35)യും ഭാര്യയെ(28)യും പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നരവര്‍ഷം മുന്‍പ് കുട്ടികളുടെ മാതാവ് മരിച്ചെന്ന് പിതാവു മൊഴി നല്‍കി.
കുട്ടികളുടെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. കൂടാതെ കവിള്‍ നീരി വന്ന് വീര്‍ത്ത നിലയിലാണ്. അവശനിലയിലായ കുട്ടികളെ ഇന്നലെ രാവിലെ 11ന് പ്രദേശവാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. വിവരമറിഞ്ഞെത്തിയ ദമ്പതികളെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പിച്ചു. കുട്ടികളുടെ മാതാവിന്റെ സഹോദരികൂടിയാണ് അറസ്റ്റിലായ രണ്ടാനമ്മ. ഇരുവര്‍ക്കും പോഷകാഹാരക്കുറവുള്ളതായി ഡോക്ടര്‍ പറഞ്ഞു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി ഏറ്റെടുത്തു.
Keywords: News, Kerala, State, Child, Child Abuse, Children, Police, Arrested, Parents, Food, Health, Hospital, Treatment, Crime, Couple locked up and abused children; The first thing they said to the rescuers was food
Powered by Info News For You

Comments
Post a Comment