കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു; തടയാന്‍ ചെന്ന പിതാവിനും പരിക്ക്
കോട്ടയം: (https://ift.tt/39XOWii) കോട്ടയം തിരുവാതുക്കലില്‍ മദ്യ ലഹരിയിലായിരുന്ന മകന്‍അമ്മയെ വെട്ടിക്കൊന്നു. തിരുവാതുക്കല്‍ സ്വദേശി സുജാതയാണ് (70) മരിച്ചത്. അക്രമം തടയാന്‍ ചെന്ന പിതാവിനും പരിക്കുണ്ട്. മകന്‍ ബിജു(52)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ടാണു സംഭവം. പ്രതി മാതാപിതാക്കളുമായി തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. മകന്റെ ആക്രമണത്തില്‍നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെ ചുറ്റികകൊണ്ട് പരുക്കേല്‍പ്പിച്ചു. അയല്‍വാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. മകന്റെ ആക്രമണത്തില്‍ പിതാവ് തമ്പിക്കും (74) പരിക്കേറ്റു.
പരുക്കേറ്റ സുജാതയെയും തമ്പിയെയും നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സുജാത മരിച്ചു. മൃതദേഹത്തില്‍ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയില്‍ നീരുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഗുരുതര പരുക്കേറ്റ തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ എം ജെ അരുണ്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്‌ഐ ടി ശ്രീജിത്ത്, സി.ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Powered by Info News For You

Comments
Post a Comment