ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യത്തെ അഡ്വഞ്ചറസ് ആക്ഷൻ മഡ് റേസിംഗ് സിനിമ ഒരുങ്ങുന്നു
കൊച്ചി: (www.kvartha.com 18.02.2021) ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി വേറിട്ട ദൃശ്യാനുഭവമായി അഡ്വഞ്ചറസ് ആക്ഷൻ 4x4 മഡ് റേസിംഗ് സിനിമ 'മഡ്ഡി' എത്തുന്നു. ഡോ. പ്രഗഭലാണ് ഓഫ് റോഡ് മഡ് റെയ്‌സിന്റെ ആവേശമുണർത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പി കെ 7 ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസ് നിർമിച്ചിരിക്കുന്ന ചിത്രം ബഹുഭാഷകളിൽ ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക. നായക, നായിക കഥാപാത്രങ്ങൾ പുതുമുഖങ്ങളാണ്.
സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തിൽ നിന്നാണ് മഡ്ഡി എന്ന സിനിമയുടെ പിറവിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു. അഞ്ച് വർഷത്തെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് ഈ സിനിമ. പ്രധാനകഥാപാത്രങ്ങൾക്ക് പിന്നിൽ യഥാർഥ റേസർമാരും അണിനിരക്കുന്നുണ്ട്. മഡ് റേസ് അന്തരീക്ഷം ലഭിക്കാൻ പ്രഗഭൽ സിനിമയിൽ വിലയേറിയ പരിഷ്കരിച്ച വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

ലൊകേഷനു ചുറ്റമുളള ആളുകൾക്ക് യഥാർഥ ഓഫ് റോഡ് 4X4 റേസ് എന്താണെന്ന് മനസ്സിലാക്കാൻ രണ്ട് ദിവസത്തേക്ക് ഒരു മഡ് റേസ് ഈവന്റ് നടത്തിയിരുന്നു. ഡ്യൂപുകളുടെ സഹായമില്ലാതെയാണ് സാഹസികരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
കെ ജി എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി ബാസുർ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. തമിഴ് ചിത്രം രാക്ഷസനിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷാണ് എഡിറ്റിംഗ്. സംവിധായകനായ ഡോ. പ്രഗഭൽ തന്നെയാണ് രചനയും മഡ് റെയ്സ് കോറിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നത്.
കെ ജി രതീഷ് ക്യാമറ. രഞ്ജി പണിക്കർ, ഹരീഷ് പേരടി, ഐ എം വിജയൻ, ഗിന്നസ് മനോജ്, ബിനീഷ് ബാസ്റ്റിൻ, സുനിൽ സുഗത, ശോഭ മോഹൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നാളെ റിലീസ് ചെയ്യും.
Keywords: News, Kerala, State, Film, Cinema, Entertainment, Actor, Director, Malayalam, Actress, Kochi, adventurous action, Mud racing, Indian cinema, The first adventurous action mud racing film in the history of Indian cinema is being prepared.
< !- START disable copy paste -Powered by Info News For You

Comments
Post a Comment