പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ കാരവാന്‍ ഉള്‍പെടെയുള്ള ട്വിറ്റര്‍ അകൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍


ന്യൂഡെല്‍ഹി: (https://ift.tt/3jbMKGW) പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ കാരവാന്‍ ഉള്‍പെടെയുള്ള അകൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍. 250ല്‍ അധികം അകൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് 250 ഓളം അകൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതെന്ന് നേരത്തെ റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു.

നിയമപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കാരവന്റെ അകൗണ്ട് താത്ക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നു എന്നായിരുന്നു അകൗണ്ട് തുറക്കുമ്പോള്‍ കാണിച്ചിരുന്നത്.

അകൗണ്ട് തടഞ്ഞുവെച്ച കാര്യം അകൗണ്ടിന്റെ സ്‌ക്രീന്‍ഷോട് സഹിതം കാരവന്റെ എക്സിക്യൂടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് ആണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിന്റെ നടപടിക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

News, National, India, New Delhi, Twitter, Social Media, Blocked, Technology, Business, Finance, Media, Protest, Farmers, Trending, Twitter lifts ban on Twitter accounts, including caravan magazine


മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു (#ModiPlanningFarmerGenocide) എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷ പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അകൗണ്ടുകളാണ് ബ്ലോക്ക് ചെയ്തതെന്ന് എന്‍ ഡി ടി വി റിപോര്‍ട് ചെയ്തത്.

News, National, India, New Delhi, Twitter, Social Media, Blocked, Technology, Business, Finance, Media, Protest, Farmers, Trending, Twitter lifts ban on Twitter accounts, including caravan magazine


വ്യാജവും ഭീഷണിപ്പെടുത്തുന്നതും പ്രകോപനപരവുമായ ട്വീറ്റുകളാണ് എന്ന് ആരോപിച്ചാണ് അകൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത കിസാന്‍ എക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂണിയന്റെ എക്താ ഉഗ്രഹന്‍ പ്രതിനിധികള്‍, ആംആദ്മി എം എല്‍ എമാര്‍ തുടങ്ങിയവരുടെ അകൗണ്ടുകളും മരവിപ്പിച്ചിരുന്നു.

Keywords: News, National, India, New Delhi, Twitter, Social Media, Blocked, Technology, Business, Finance, Media, Protest, Farmers, Trending, Twitter lifts ban on Twitter accounts, including caravan magazine

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?