ചികിത്സയ്‌ക്കെത്തിയ യുവതിയോട് ലൈംഗിക അതിക്രമത്തിന് ശ്രമം; കൊല്ലത്ത് ഡോക്ടര്‍ അറസ്റ്റില്‍

ഇരവിപുരം(കൊല്ലം): (www.kvartha.com 15.02.2021) ചികിത്സയ്‌ക്കെത്തിയ യുവതിയോട് ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഗവ.ഹോമിയോ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്കു വിളിച്ചുവരുത്തിയാണ് ലൈംഗിക അതിക്രമത്തിനു ശ്രമിച്ചത്. 

Attempted assault on a woman seeking treatment; Doctor arrested in Kollam, Kollam, News, Local News, Molestation attempt, Doctor, Arrested, Police, Complaint, Woman, Patient, Kerala
സംഭവത്തില്‍ കൊല്ലം വടക്കേവിള ഗവ.ഹോമിയോ ഡിസ്പന്‍സറിയിലെ ഡോക്ടറായ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തില്‍ ബിമല്‍ കുമാറി(50)നെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്:

ജനുവരി അവസാനവാരത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡിസ്പന്‍സറിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ വിദഗ്ധചികിത്സ ലഭ്യമാക്കാമെന്നു പറഞ്ഞ് അയത്തില്‍ ഭാഗത്ത് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്കു വിളിച്ചുവരുത്തി ലൈംഗിക അതിക്രമം കാട്ടുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാണു പരാതി.

Keywords: Attempted assault on a woman seeking treatment; Doctor arrested in Kollam, Kollam, News, Local News, Molestation attempt, Doctor, Arrested, Police, Complaint, Woman, Patient, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?