അരമണിക്കൂറിലേറെ റോഡില്‍ ചോരവാര്‍ന്നു കിടന്ന വയോധികന് ദാരുണാന്ത്യം

വാളയാര്‍: (www.kvartha.com 23.02.2021) അരമണിക്കൂറിലേറെ റോഡില്‍ ചോരവാര്‍ന്നു കിടന്ന വയോധികന് ദാരുണാന്ത്യം. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി സുബ്രഹ്മണ്യന്‍ (76) ആണ് മരിച്ചത്. സംസ്ഥാന അതിര്‍ത്തിക്കു സമീപം ചാവടിയില്‍ സ്വകാര്യ ബസ് ഇടിച്ചാണ് സുബ്രഹ്മണ്യന് പരിക്കേറ്റത്. അപകട സമയത്ത് നിരവധി പേര്‍ ബസ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. സമീപത്ത് ഓടോറിക്ഷ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളുമുണ്ടായിട്ടും ആരും തന്നെ അദ്ദേഹത്തെ സഹായിക്കാനെത്തിയില്ല.

തുടര്‍ന്ന് വാളയാറില്‍ നിന്ന് ആംബുലന്‍സ് എത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് പാലക്കാട് വാളയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'വേല്‍മുരുകന്‍' എന്ന ബസാണ് സുബ്രഹ്മണ്യനെ ഇടിച്ചത്. പാലക്കാട്ടു നിന്ന് ചാവടിയിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം ബസ് തിരിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ  ഉടന്‍ ആശുപത്രിയിലെത്തിക്കാനോ വെള്ളം നല്‍കാനോ പോലും ആരും ശ്രമിച്ചില്ല.

News, Kerala, Accident, Death, hospital, Injured, Bus, Police, Elderly man died in road accident in Palakkad

 ഒടുവില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും മറ്റു യാത്രക്കാരും ചേര്‍ന്നാണ് വാളയാര്‍ പതിനാലാംകല്ലിലുള്ള സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് വിളിച്ചുവരുത്തിയത്. ആദ്യം വാളയാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ചോര വാര്‍ന്നതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ചാവടി പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്തു. സുബ്രഹ്മണ്യന്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ ലോട്ടറി വില്‍പനയും മറ്റു ജോലികളും നടത്തിയാണു കഴിഞ്ഞിരുന്നത്. 

Keywords: News, Kerala, Accident, Death, hospital, Injured, Bus, Police, Elderly man died in road accident in Palakkad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?