മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി കോടതിക്കുള്ളില്‍ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ശരിക്കും ഇഷ്ടമായി; കയ്യടിച്ച് ക്രികെറ്റ് താരം അശ്വിന്‍


ചെന്നൈ: (https://ift.tt/2ZFBp8S) മലയാള ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട് മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടിയുടെ ആരാധകരായി മാറിയവരുടെ കൂട്ടത്തില്‍ ഒരു ക്രികെറ്റ് താരം കൂടി. ഇംഗ്ലന്‍ഡിനെതിരായ രണ്ടാം ക്രികെറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയശില്‍പിയായ തമിഴ്‌നാട്ടുകാരന്‍ സ്പിനര്‍ രവിചന്ദ്രന്‍ അശ്വിനാണ് ദൃശ്യം 2 കണ്ട് ആകൃഷ്ടനായത്. ചിത്രം തകര്‍പ്പനാണെന്നും ഇതുവരെ കാണാത്തവര്‍ ദൃശ്യത്തിന്റെ ആദ്യഭാഗം മുതല്‍ കാണണമെന്നും അശ്വിന്‍ ട്വീറ്റ് ചെയ്തു.

'ദൃശ്യം 2ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്കുട്ടി കോടതിക്കുള്ളില്‍ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തില്‍ ചിരിച്ചുപോയി. ഇതുവരെ കാണാത്തവര്‍ ദൃശ്യം ഒന്നു മുതല്‍ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം'  അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, ബ്രിടനിലെ വിഖ്യാതമായ ടോടനം ഹോട്‌സ്പര്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഈ ചിത്രത്തിലെ ഡയലോഗ് കടമെടുത്ത് സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകളും പോസ്റ്റും സൂപര്‍ഹിറ്റായിരുന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബായ ടോടനം മലയാളത്തിലാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. 

News, National, India, Sports, Entertainment, Cricket, Cinema, Player, Director, Actor, Social Media, Ahead Of 3rd Ind Vs Eng Test, Ashwin Reviews 'Drishyam 2'; Calls The Twist 'fabulous'


'അയാള്‍ അയാളുടെ ടീമിനെ സഹായിക്കാന്‍ ഏതറ്റം വരെയും പോകും'  He is a classic footballer എന്ന ഇംഗ്ലിഷ് വാചകത്തിനൊപ്പം ടോടനം കുറിച്ചു. #Drishyam2 #HeungMinSon എന്നീ ഹാഷ്ടാഗുകളുമുണ്ട്. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിന് ആയിരക്കണക്കിന് ലൈകുകളാണ് ലഭിച്ചത്. ടോടനത്തിന്റെ ദക്ഷിണകൊറിയന്‍ സൂപര്‍താരം സണ്‍ ഹ്യൂങ് മിന്നിനു വേണ്ടിയാണ് അദ്ദേഹത്തിന്റെ ചിത്രം സഹാതം ഈ ഡയലോഗ് കടമെടുത്തത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ദൃശ്യം 2 വളരെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജീത്തു ജോസഫാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധിഖ്, മുരളി ഗോപി, സായ്കുമാര്‍, ആശാ ശരത്, അന്‍സിബ ഹസന്‍, എസ്‌തേര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Keywords: News, National, India, Sports, Entertainment, Cricket, Cinema, Player, Director, Actor, Social Media, Ahead Of 3rd Ind Vs Eng Test, Ashwin Reviews 'Drishyam 2'; Calls The Twist 'fabulous'

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?