ഓണ്‍ലൈന്‍ ടികെറ്റ് ബുകിംഗ് പരിധി ഉയര്‍ത്താന്‍ ശുപാര്‍ശയുമായി ദക്ഷിണ റെയില്‍വെ

ചെന്നൈ: (www.kvartha.com 23.02.2021) ഓണ്‍ലൈന്‍ ടികെറ്റ് ബുകിംഗ് പരിധി ഉയര്‍ത്താന്‍ റെയില്‍വെ ബോര്‍ഡിനോട് ശുപാര്‍ശയുമായി ദക്ഷിണ റെയില്‍വെ. മാസത്തില്‍ ഒരു യാത്രക്കാരന് തീവണ്ടിയില്‍ ഓണ്‍ലൈന്‍ വഴി ബുക് ചെയ്യാവുന്ന ടികെറ്റുകളുടെ എണ്ണം 55 ആയി ഉയര്‍ത്തണമെന്നാണ് ആവശ്യം. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് ദീര്‍ഘദൂര തീവണ്ടികളിലെ ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യാനും ഇപ്പോള്‍ ടികെറ്റ് റിസര്‍വ് ചെയ്യണം.

നിലവില്‍ യാത്രക്കാരന് ആധാര്‍ ലിങ്ക് ചെയ്ത ഐഡി വഴി 12 ടികെറ്റുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴി ഒരുമാസം ബുക് ചെയ്യാനാകുന്നത്. നിലവില്‍ യാത്രക്കാരന് ആധാര്‍ ലിങ്ക് ചെയ്ത ഐഡി വഴി 12 ടികെറ്റുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴി ഒരുമാസം ബുക് ചെയ്യാനാകുന്നത്. സാധാരണ സര്‍വീസ് പുനരാരംഭിക്കാത്തതിനാല്‍ സീസണ്‍ ടികെറ്റ് നല്‍കിത്തുടങ്ങിയിട്ടില്ല. കൂടുതല്‍ യാത്ര ചെയ്യണമെങ്കില്‍ കൗണ്ടറുകള്‍ വഴി ബുക് ചെയ്യണം.

Chennai, News, National, Railway, Ticket, Southern Railway wants to increase online ticket booking limit

മുഴുവന്‍ സ്റ്റേഷനുകളിലും ടികെറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടില്ല. പ്രധാന സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് ട്രാവല്‍ എജന്‍സികളെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം പരാതികള്‍ക്ക് പരിഹാരം കാണുന്നതിനാണ് ഒരു ഐഡി വഴി മാസത്തില്‍ ബുക് ചെയ്യാവുന്ന ടികെറ്റുകളുടെ എണ്ണം 55 ആയി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തത്.

Keywords: Chennai, News, National, Railway, Ticket, Southern Railway wants to increase online ticket booking limit


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?