കാലവര്‍ഷ കെടുതിയില്‍ നശിച്ച സിമെന്റ് പാകെറ്റുകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് കോടതി ഉത്തരവ്

മൂവാറ്റുപുഴ: (www.kvartha.com 03.02.2021) കാലവര്‍ഷ കെടുതിയില്‍ നശിച്ച സിമെന്റ് പാകെറ്റുകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് കണ്‍സ്യൂമര്‍ കോടതി ഉത്തരവ്. മണ്ണൂര്‍ കവലയില്‍ പ്രവര്‍ത്തിക്കുന്ന ആരാധന സിമന്റ്‌സ് സ്ഥാപനത്തിന്റെ ഉടമ മത്തായിയുടെ ഉടമസ്ഥതയിലെ ഗോഡൗണാണ് കാലവര്‍ഷ കെടുതിയില്‍ പൂര്‍ണമായും തകര്‍ന്നത്. ഗോഡൗണില്‍ സൂക്ഷിച്ച 170 ചാക്ക് സിമെന്റ് ഉപയോഗ ശൂന്യമായി പോവുകയും ചെയ്തിരുന്നു.

ബാങ്ക് ഓവര്‍ഡ്രാഫ്റ്റ് സംവിധാനം ഉപയോഗിച്ച് സ്ഥാപനം പ്രവര്‍ത്തിച്ചുവന്ന മത്തായി വ്യാപാരശാലയും ഗോഡൗണും, സ്‌റ്റോക്കും ബാങ്ക് ഇന്‍ഷുര്‍ചെയ്തിട്ടുണ്ട് എന്ന വിശ്വാസത്തിലായിരുന്നു. എന്നാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കട ഇന്‍ഷുര്‍ ചെയ്തിരുന്നെങ്കിലും ഗോഡൗണിന് പരിരക്ഷ നല്‍കിയിരുന്നില്ല. 

Muvattupuzha, News, Kerala, Court, Court Order, Court orders compensation for cement packets damaged by monsoon




ഇക്കാര്യം അറിയാതെ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചപ്പോഴാണ് ഗോഡൗണ്‍ ഇന്‍ഷുര്‍ ചെയ്തില്ലെന്നെന്ന് അറിയുന്നത്. ഇത് ചൂണ്ടിക്കാട്ടി കമ്പനി ക്ലെയിം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിക്കാരന് കോടതി 80,000 രൂപ അനുവദിച്ചു. കോടതി ചെലവായി 5000 രൂപ പിഴയായ് നല്‍കുന്നതിനും ഉത്തരവിട്ടു.

Keywords: Muvattupuzha, News, Kerala, Court, Court Order, Court orders compensation for cement packets damaged by monsoon


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?