കുടുംബ വഴക്ക്: ഡോക്ടര്‍ ഭാര്യയെ കഴുത്തറുത്തു കൊന്നശേഷം കാര്‍ ദേഹത്ത് കയറ്റിയിറക്കി; തടയാന്‍ ശ്രമിച്ച പിതാവിനേയും കുത്തിപരിക്കേല്‍പിച്ചു; പ്രതി പിടിയില്‍

ചെന്നൈ: (www.kvartha.com 21.02.2021) കുടുംബ വഴക്കിനെ തുടര്‍ന്ന് ഡോക്ടര്‍ ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു കൊന്നശേഷം കാര്‍ ദേഹത്ത് കയറ്റിയിറക്കി. തടയാന്‍ ശ്രമിച്ച പിതാവിനേയും കുത്തിപരിക്കേല്‍പിച്ചു. സംഭവത്തില്‍ പ്രതി പിടിയില്‍.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ചെന്നൈ ഡിണ്ടിവനം സ്വദേശി ഗോകുല്‍ കുമാറാ(35)ണ് ഭാര്യ കീര്‍ത്തന(28)യെ ക്രൂരമായി കൊലപ്പെടുത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ എച്ച് ആര്‍ മാനേജരായ കീര്‍ത്തനയെ മൂന്നു വര്‍ഷം മുന്‍പാണു ഡോക്ടര്‍ വിവാഹം കഴിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. കീര്‍ത്തനയുടെ മൂത്ത സഹോദരിയെ ഗോകുലിന്റെ സഹോദരനാണ് വിവാഹം കഴിച്ചിട്ടുള്ളത്. ഇതിനുശേഷമാണ് ഇരുവരും അടുപ്പത്തിലായത്.Woman found dead in Tamil Nadu, Chennai, News, Local News, Crime, Criminal Case, Arrested, National

ലോക് ഡൗണ്‍ ആരംഭിച്ചതോടെ ജോലിക്ക് പോകുന്നത് ഡോക്ടര്‍ നിര്‍ത്തി. ഇതു സംബന്ധിച്ച് ദമ്പതികള്‍ വഴക്ക് പതിവായിരുന്നു. തുടര്‍ന്ന് കീര്‍ത്തനയും ഗോകുലും മേല്‍ മര്‍വ്വത്തൂരിലെ കീര്‍ത്തനയുടെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു. എന്നാല്‍ വഴക്കിനു കുറവ് ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ ഇടപെട്ടു വിവാഹമോചന നടപടികളും തുടങ്ങിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ടും പതിവുപോലെ ദമ്പതികള്‍ വഴക്ക് തുടങ്ങി. വഴക്കിനിടെ അടുക്കളയിലേക്കു പോയ ഗോകുല്‍ കറിക്കത്തിയുമായി എത്തി കീര്‍ത്തനയെ ആക്രമിച്ചു. അക്രമത്തില്‍ കഴുത്ത് വെട്ടേറ്റു തൂങ്ങി. ബഹളം കേട്ടു ഓടിയെത്തിയ കീര്‍ത്തനയുടെ മാതാപിതാക്കളെയും ഇയാള്‍ ആക്രമിച്ചു. അക്രമാസക്തനായ ഗോകുല്‍ മുടിയില്‍ പിടിച്ചു വലിച്ചിഴച്ചു കീര്‍ത്തനയെ വീടിനു പുറത്ത് എത്തിച്ചു.

തുടര്‍ന്നു പോര്‍ചില്‍ നിന്നും കാര്‍ എടുത്തുകൊണ്ടുവന്നു പലതവണ കീര്‍ത്തനയുടെ ദേഹത്തിലൂടെ കയറ്റി ഇറക്കി മരണം ഉറപ്പാക്കി. അതിനുശേഷം കാറുമായി രക്ഷപെട്ടു. അയല്‍ക്കാര്‍ വിവരം നല്‍കിയതനുസരിച്ച് എത്തിയ പൊലീസ് കീര്‍ത്തനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട ഗോകുലിനെ ചെന്നൈ -തിരുച്ചിറപ്പളളി ദേശീയപാതയില്‍ ആര്‍തുര്‍ ടോള്‍ പ്ലാസയ്ക്കു സമീപം കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ നിലയില്‍ കണ്ടെത്തി. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ പിതാവിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

Keywords: Woman found dead in Tamil Nadu, Chennai, News, Local News, Crime, Criminal Case, Arrested, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?