'അറബികള്‍ ചൊവ്വയിലേക്ക്'; യുഎഇ പേടകം ചൊവ്വാ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന്റെ അഭിമാന നിമിഷത്തില്‍ ട്വിറ്റര്‍ പ്രൊഫൈലിന്റെ ചിത്രം മാറ്റി യുഎഇ നേതാക്കള്‍



അബൂദബി: (https://ift.tt/2OjFBca) യുഎഇ പേടകം ചൊവ്വാ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന്റെ അഭിമാന നിമിഷത്തില്‍ ട്വിറ്റര്‍ പ്രൊഫൈലിന്റെ ചിത്രം മാറ്റി യുഎഇ നേതാക്കള്‍. ദുബൈ വൈസ് പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രൊഫൈല്‍ ചിത്രം മാറ്റിയത്.

ഫെബ്രുവരി 9 ന് ചൊവ്വയിലെ ഭ്രമണപഥത്തില്‍ ഹോപ് പ്രോബ് എത്തുന്നതും 'അറബികള്‍ ചൊവ്വയിലേക്ക്' എന്ന പ്രചോദനാത്മകമായ വാക്കുകളും പ്രൊഫൈല്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളുന്നു. അബൂദബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും ട്വിറ്റര്‍ അകൗണ്ടില്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ദുബൈ കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് രാജ്യം അഭിമാനാര്‍ഹമായ മുന്നേറ്റം കൈവരിക്കുന്നതിന്റെ സന്ദേശം ട്വിറ്ററില്‍ പങ്കുവെച്ചു. ദുബൈ് ഫ്രെയിം, എമിറേറ്റ്സ് മ്യൂസിയം ഓഫ് ഫ്യൂചര്‍, ദുബൈ കനാല്‍, റാസ് അല്‍ ഖായിമയിലെ ദയാ ഫോര്‍ട് എന്നിവ ഉള്‍പ്പെടെ അറബ് ലോകത്തെ ചൊവ്വയിലേക്കുള്ള കന്നി യാത്രയുടെ ആഘോഷമായി ചുവപ്പണിഞ്ഞു.

News, World, Gulf, Abu Dhabi, UAE, Technology, Business, Finance, Arabs to Mars: UAE leaders change Twitter profiles in honour of Hope probe


യുഎഇയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42 ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഹോപ് പ്രോബിന് 73.5 കോടി ദിര്‍ഹമാണ് ചെലവ്. 450 ലേറെ ജീവനക്കാര്‍ 55 ലക്ഷം മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ചതാണിത്. കഴിഞ്ഞ വര്‍ഷം ജൂലൈ 20 ന് ജപ്പാനിലെ തനെഗഷിമയില്‍ നിന്ന് വിക്ഷേപിച്ച പേടകം 49.35 കോടിയിലേറെ കിലോമീറ്റര്‍ താണ്ടിയാണ് ചൊവ്വാഴ്ച വൈകിട്ട് ചൊവ്വയില്‍ പ്രവേശിക്കുന്നത്.

യുഎഇയുടെ അല്‍ അമാലാണ് ഫെബ്രുവരിയില്‍ ചൊവ്വയില്‍ എത്തുന്ന ആദ്യ ദൗത്യം. ഫെബ്രുവരി ഒന്‍പതാണ് യുഎഇ കാത്തിരിക്കുന്ന ആ ദിവസം. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു ജൂലൈ 19ന് അല്‍ അമാല്‍ (പ്രതീക്ഷ) കുതിച്ചുയര്‍ന്നപ്പോള്‍ ആകാശം കടന്നത് യുഎഇയുടെ അഭിമാനം കൂടിയാണ്. ആറു വര്‍ഷം മുന്‍പ് അറബ് മേഖലയില്‍ നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം പ്രഖ്യാപിക്കുമ്പോള്‍ യുഎഇക്കു ബഹിരാകാശ വകുപ്പോ ശാസ്ത്രസംഘമോ ഉണ്ടായിരുന്നില്ല. നിശ്ചിത സമയത്തിനുള്ളില്‍ നേട്ടം കൈവരിച്ചപ്പോള്‍ രൂപകല്‍പനയിലടക്കം പ്രധാന പങ്കുവഹിക്കാന്‍ കഴിയുന്ന രീതിയില്‍ വനിതകള്‍ ഉള്‍പ്പെടുന്ന 150 സ്വദേശി എന്‍ജിനീയര്‍മാരെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതു പദ്ധതിയുടെ ഏറ്റവും വലിയ മികവാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു രാജ്യത്തെ പ്രഥമ ബഹിരാകാശ യാത്രികനെ അയച്ചു ചരിത്രം രചിച്ച് ഒരു വര്‍ഷം തികയും മുന്‍പെയായിരുന്നു യുഎഇയുടെ ചൊവ്വാദൗത്യം.

News, World, Gulf, Abu Dhabi, UAE, Technology, Business, Finance, Arabs to Mars: UAE leaders change Twitter profiles in honour of Hope probe


ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്റര്‍, ഓസോണ്‍ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജര്‍, ഓക്‌സിജന്റെയും ഹൈഡ്രജന്റെയും തോത് നിര്‍ണയിക്കാനുള്ള അള്‍ട്രാവയലറ്റ് സ്‌പെക്ട്രോ മീറ്റര്‍ എന്നിവയാണ് പേടകത്തിന്റെ പ്രധാന ഘടകങ്ങള്‍. 2 വര്‍ഷം കൊണ്ടു ചൊവ്വയെക്കുറിച്ചുള്ള ഒരു ടെറാബൈറ്റ് വിവരങ്ങള്‍ ഇരുന്നൂറിലേറെ ഗവേഷണ സ്ഥാപനങ്ങള്‍ക്കു സൗജന്യമായി കൈമാറാനാണ് 'അല്‍ അമാല്‍' ദൗത്യം ലക്ഷ്യമിടുന്നത്. ചൊവ്വയില്‍ 2117 ല്‍ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാര്‍ഥ്യമാക്കാനുമുള്ള പദ്ധതിക്ക് യുഎഇ സമഗ്രരൂപരേഖ തയാറാക്കിയിട്ടുണ്ട്.

Keywords: News, World, Gulf, Abu Dhabi, UAE, Technology, Business, Finance, Arabs to Mars: UAE leaders change Twitter profiles in honour of Hope probe

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?