ഇടുക്കിയിലെ പതിനേഴുകാരിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹത്തിലും കുത്തേറ്റപാടുകൾ, ദുരൂഹതയേറുന്നു
ഇടുക്കി: (www.kvartha.com 24.02.2021) ഇടുക്കി പള്ളിവാസലിൽ പതിനേഴുകാരിയുടെ കൊലപാതകത്തിനു പിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹത്തിലും കുത്തേറ്റ പാടുകള്‍ കണ്ടെത്തി. അരുണിന്റെ നെഞ്ചിലാണ് രണ്ട് മുറിവുകള്‍ കണ്ടത്.
കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ മല്‍പ്പിടിത്തത്തിനിടെ കുത്ത് കൊണ്ടതാകാം എന്നാണ് പൊലീസ് നിഗമനം. ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് മുതിരപ്പുഴയാറിന് സമീപത്ത് അനുവെന്ന് വിളിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവര്‍ഹൗസ് ഭാഗത്ത് നിന്ന് 200 മീറ്റര്‍ അകലെ നാട്ടുകാരാണ് അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്.
രേഷ്മ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനാല്‍ അവളെ കൊലപ്പെടുത്തുമെന്നും അതിനുശേഷം താനും ആത്മഹത്യ ചെയ്യുമെന്നുമുള്ള അനുവിന്റെ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു.

അരുണ്‍ ആത്മഹത്യ ചെയ്തേക്കാമെന്ന നിഗമനത്തില്‍ കഴിഞ്ഞ ദിവസം ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാത്രിയോടെ അരുണ്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. കൊലപാതകം നടന്ന വെള്ളിയാഴ്ച മുതല്‍ അരുണ്‍ സമീപ പ്രദേശങ്ങളില്‍ തന്നെ ഉണ്ടായിരുന്നു എന്നും പൊലീസ് ഉറപ്പിക്കുന്നു.
കൊലപാതകം നടന്ന ദിവസം വൈകിട്ട് രേഷ്മയും അരുണും ഒന്നിച്ച് നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കൊലപാതകത്തിൽ പൊലീസ് അന്വേഷണം അരുണിലേക്ക് തിരിഞ്ഞത്. ഉളി പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയത്.
മരപ്പണിക്കാരനായ അരുണിന്റെ പക്കല്‍ ഉളി കണ്ടതായി നാട്ടുകാരുടെ മൊഴിയുമുണ്ട്. പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഈ ആയുധം കണ്ടെത്തണം.
Keywords: News, Kerala, State, Murder, Idukki, Crime, Police, Suicide, Case, Accused, Stabbed, Arun, 17-year-old girl, Suspected, 17-year-old girl murdered in Idukki; The body of Arun, who is suspected to be the accused, was also stabbed.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment