മദ്യം വിറ്റെന്ന് ആരോപിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദിച്ചെന്ന് പരാതി
കോതമംഗലം: (www.kvartha.com 03.02.2021) മദ്യം വിറ്റെന്ന് ആരോപിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദിച്ചെന്ന് പരാതി. കോഴിപ്പിള്ളി ഇഞ്ചപ്പിള്ളിയില്‍ ശ്രീധരനെ കൈകള്‍ക്കും നടുവിനും പരിക്കേറ്റതിനെ തുടര്‍ന്ന് കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിപ്പിള്ളിക്കവലക്ക് സമീപം ചായക്കട നടത്തുന്ന ശ്രീധരന്‍ തൊട്ടടുത്ത സഹോദരന്റെ കടയില്‍ ചെന്നപ്പോഴാണ് കോതമംഗലം എക്‌സൈസ് സംഘം അവിടെ എത്തിയത്. കടയുടെ അകത്ത് കൊണ്ടുപോയി തീരാറായ മദ്യക്കുപ്പി കാണിച്ച് ഇവിടെ മദ്യവില്‍പനയാണോടാ എന്ന് ചോദിച്ച് മര്‍ദിച്ചതായും ഓഫിസിലെത്തിച്ചും മര്‍ദനം തുടര്‍ന്നുവെന്നുമാണ് പരാതി.
Keywords: Kothamangalam, News, Kerala, attack, Complaint, hospital, Injured, Excise officials beat up youth for allegedly selling alcohol
Powered by Info News For You

Comments
Post a Comment