ഇംഗ്ലന്‍ഡിനെതിരായ മോശം പ്രകടനത്തിനു പിന്നാലെ രഹാനെക്കെതിരെയുള്ള വിമര്‍ശകരുടെ വായടപ്പിച്ച് ക്യാപ്റ്റന്‍ വിരാട് കോലി; പിന്നാലെ മഞ്ജരേകര്‍ ട്വീറ്റ്



ചെന്നൈ: (https://ift.tt/2MSUYI9) ഇംഗ്ലന്‍ഡിനെതിരായ മോശം പ്രകടനത്തിനു പിന്നാലെ രഹാനെക്കെതിരെയുള്ള വിമര്‍ശകരുടെ വായടപ്പിച്ച് ക്യാപ്റ്റന്‍ വിരാട് കോലി രംഗത്തെത്തി. രഹാനെ ടീം ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും താരം ശക്തമായി തിരിച്ചുവരുമെന്നുമാണ് കോലി വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെ വിമരശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ചരേകര്‍. 

'രഹാനെ എന്ന ക്യാപ്റ്റനിലെ എന്റെ പ്രശ്‌നം രഹാനെ എന്ന ബാറ്റ്‌സ്മാനാണ്. മെല്‍ബണില്‍ സെഞ്ച്വറി നേടിയശേഷം 27 (നോട്ട്ഔട്ട്), 22.4, 37, 24, 1, 0 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോര്‍. ഒരു സെഞ്ച്വറി അടിച്ചശേഷം ക്ലാസ് താരങ്ങള്‍ അവരുടെ ഫോം നിലനിര്‍ത്തുകയും ഫോമിലല്ലാത്തവരുടെ ബാധ്യത ഏറ്റെടുക്കുകയും ചെയ്യും' മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു. 

News, National, India, Chennai, Cricket, Players, Sports, Virat Kohli, My Issue With Ajinkya Rahane The Captain Is Rahane The Batsman: Says Sanjay Manjrekar


ഓസ്‌ട്രേലിയ്‌ക്കെതിരെ ആദ്യ ടെസ്റ്റിലെ പരാജയത്തിനു പിന്നാലെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് വിരാട് കോലി നാട്ടിലേക്കു മടങ്ങിയതോടെ ഓസ്‌ട്രേലിയ്‌ക്കെതിരെ അവസാന മൂന്നു മത്സരങ്ങള്‍ നയിച്ചത് രഹാനെയായിരുന്നു. രഹാനെയുടെ നേതൃത്വത്തില്‍ ഇന്ത്യ പരമ്പര 21 സ്വന്തമാക്കുകയും ചെയ്തു. 

എന്നാല്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടാം മത്സരത്തിനു ശേഷം രഹാനെയുടെ ബാറ്റിങ് മികവ് ചോദ്യമുനയിലാണ്. അത്സമയം, രഹാനെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണെന്നും രഹാനെയുടെ കഴിവില്‍ വിശ്വാസമുണ്ടെന്നുമാണ് ഇംഗ്ലന്‍ഡിനെതിരായ ആദ്യ മത്സരത്തിനു ശേഷം വിരാട് കോലി പറഞ്ഞത്.

Keywords: News, National, India, Chennai, Cricket, Players, Sports, Virat Kohli, My Issue With Ajinkya Rahane The Captain Is Rahane The Batsman: Says Sanjay Manjrekar

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?