ഹരിയാനയില്‍ ഗുസ്തി കേന്ദ്രത്തില്‍ നടന്ന വെടിവെപ്പ്; പിന്നില്‍ ജോലി കളഞ്ഞതിന്റെ പക; പ്രധാനപ്രതിയായ ജീവനക്കാരന്‍ അറസ്റ്റില്‍


റോത്തക്ക്: (https://ift.tt/3jLvFDM) ഹരിയാനയിലെ റോത്തക്കിലെ ഗുസ്തി പരിശീലനകേന്ദ്രത്തില്‍ നടന്ന വെടിവെപ്പില്‍ പരിശീലനകേന്ദ്രത്തിന്റെ ഉടമസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയായ ജീവനക്കാരന്‍ അറസ്റ്റില്‍. ജോലിയില്‍ നിന്ന് പുറത്താക്കിയതിനുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തോക്കുമായി പരിശീലന കേന്ദ്രത്തില്‍ എത്തിയ മുന്‍ജീവനക്കാരാനായ സുഖ് വേന്ദ്രറാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡെല്‍ഹിക്ക് കടന്ന ഇയാളെ സമീര്‍പൂര്‍ ബാദിലിയില്‍ നിന്ന് ഡെല്‍ഹി പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം രാത്രിയാണ് റോത്തക്കിലെ മെഹര്‍ സിങ് അഖാഡിയിലെ ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ ഉടമസ്ഥന്‍ മനോജ്, ഭാര്യ സാക്ഷി, ജീവനക്കാരാനായ സതീഷ്, പ്രദീപ്, പരിശീലനത്തിനെത്തിയ പൂജ എന്നിവര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മനോജിന്റെ രണ്ടര വയസുള്ള കുഞ്ഞ് അടക്കം രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. 

News, National, India, Accused, Crime, Police, Arrest, Killed, Shoot Out, Defendant arrested for firing on five people at Haryana wrestling center


പരിശീലനത്തിനിടെ സുഖ് വേന്ദ്രര്‍ മോശമായി പെരുമാറിയെന്ന് കൊല്ലപ്പെട്ട പൂജ ഉടമസ്ഥന്‍ മനോജിന് പരാതി നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് ഇയാളെ ഇവിടെ നിന്ന് പുറത്താക്കി. ഇതിന്റെ പകയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊലയ്ക്ക് മറ്റാരുടെ എങ്കിലും സഹായമുണ്ടോ എവിടെ നിന്നാണ് ആയുധം കിട്ടിയത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരുന്നു.

Keywords: News, National, India, Accused, Crime, Police, Arrest, Killed, Shoot Out, Defendant arrested for firing on five people at Haryana wrestling center

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?