തമിഴ്നാട്ടില്‍ നിന്ന് കാണാതായ നാവികസേന ഉദ്യോഗസ്ഥന്‍ മഹാരാഷ്ട്രയില്‍ തീ പോള്ളലേറ്റ് മരിച്ചനിലയില്‍




പാല്‍ഘര്‍: (https://ift.tt/39XOWii) തമിഴ്നാട്ടില്‍ നിന്ന് കാണാതായ നാവികസേന ഉദ്യോഗസ്ഥന്‍ മഹാരാഷ്ട്രയില്‍ തീ തീ പോള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പാല്‍ഘര്‍ വനമേഖലയില്‍ 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് ഗുരുതര പരിക്കുകളോടെ ജാര്‍ഖണ്ഡ് സ്വദേശിയായ ലീഡിംഗ് സീമാന്‍ സുരാജ്കുമാര്‍ ദുബെ എന്ന ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

26കാരനായ ഇദ്ദേഹത്തിന്റെ മരണമൊഴി പ്രകാരം ജനുവരി 30ന് മൂന്ന് പേര്‍ ചെന്നൈ വിമാനത്താവളത്തിന് പുറത്തുനിന്ന് എസ് യു വിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ ഇവര്‍ മോചന ദ്രവ്യമായി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കിട്ടാത്തതോടെ ഇയാളെ മഹാരാഷ്ട്രയിലെ വൈജി-വെല്‍ജിപാഡ വനമേഖലയില്‍ റോഡ് മാര്‍ഗം കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് അപകടപ്പെടുത്തിയത്. 

News, National, India, Tamilnadu, Maharashtra, Death, Kidnap, Police, Case, Crime, A missing naval officer from Tamil Nadu has been found dead in Maharashtra


അതേസമയം, ബന്ധുക്കള്‍ക്കാര്‍ക്കും മോചന ദ്രവ്യവുമായി ബന്ധപ്പെട്ട് ഫോണ്‍കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ചെന്നൈയില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലെ റോഡ് മാര്‍ഗമെത്തിച്ച് കൊലപാതകം നടച്ചിയതിനാല്‍ സംഭവത്തില്‍ വ്യക്തിവൈരാഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

പോസ്റ്റ് മോര്‍ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പ്രദേശവാസികള്‍ വിറകിനായി കാട്ടിലെത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ സീമാന്‍ സുരാജ്കുമാര്‍ ദുബെയെ കണ്ടെത്തിയത്. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.

Keywords: News, National, India, Tamilnadu, Maharashtra, Death, Kidnap, Police, Case, Crime, A missing naval officer from Tamil Nadu has been found dead in Maharashtra

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?